നിങ്ങളുടെ പ്രാർത്ഥനകൾ വേണം; ബാപ്പച്ചിയുടെ ഓർമ്മ ദിവസം പങ്കുവച്ച് നടൻ ഷെയിൻ നിഗം..!!
ബാപ്പച്ചിയുടെ ഓര്‍മ ദിവസം പങ്കുവച്ച് നടന്‍ ഷെയ്ന്‍ നിഗം. നടന്‍ അബിയുടേയും ഉമ്മച്ചിയുടേയും സഹോദരങ്ങളുടേയും ഒപ്പമുള്ള ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഷെയിന്‍ നിഗത്തെ വിലക്കിക്കൊണ്ടുള്ള സംഘടനയുടെ തീരുമാനത്തിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും പല അഭിപ്രായങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
അബിയേക്കാള്‍ ഉയരത്തില്‍ വളരുന്ന ഷെയ്‌നിന്റെ വളര്‍ച്ച ആരാധകര്‍ ആസ്വദിക്കെയാണ് അപ്രതീക്ഷിതമായി താരത്തിന് സിനിമയില്‍ നിന്നും വിലക്ക് ലഭിക്കുന്നത്. മലയാളത്തില്‍ മിമിക്രി സെറ്റുകള്‍ക്കു വളരെയേറെ സ്വീകാര്യത നല്‍കിയ അബി ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണു ആരാധകരുടെ മനസില്‍ ഇടം നേടിയത്.
നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. മഹാത്മാ ഗാന്ധി സര്‍വകലാശാല യുവജനോത്സവത്തില്‍ മിമിക്രിക്ക് രണ്ടു പ്രവശ്യം ഒന്നാം സ്ഥാനം നേടി മിമിക്രിവേദിയില്‍ സ്ഥിര സാന്നിധ്യമായി. ഹബീബ് അഹമ്മദ് എന്നാണു അബിയുടെ യാഥാര്‍ഥ പേര്.
2017 നവംബര്‍ 30നാണ് അബി ഈ ലോകത്തോട് വിടപറഞ്ഞത്. രക്താര്‍ബുദത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികില്‍സയിലായിരിക്കെയാണ് താരം മരണപ്പെട്ടത്.