‘താരങ്ങൾ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയായ നടപടിയല്ല’ – ഷൈൻ ടോം ചാക്കോ

‘താരങ്ങൾ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയായ നടപടിയല്ല’ – ഷൈൻ ടോം ചാക്കോ

ഷെയിൻ നിഗത്തിന്റെ വിലക്ക് ഏർപ്പെടുത്തിയതിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കവയാണ് മയ.ക്കു മരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർമ്മാതാക്കൾ സംസാരിച്ചത്. എന്നാൽ നിർമ്മാതാക്കളുടെ പ്രതികരണത്തെ എതിർത്തുകൊണ്ട് നിരവധി പ്രമുഖർ രംഗത്ത് എത്തിയിരുന്നു. വ്യക്തമായ തെളിവുകൾ ഇല്ലാതെ ആരോപണം ഉന്നയിക്കാൻ പാടില്ലായിരുന്നു.

ഇപ്പോഴിതാ നിർമാതാക്കളുടെ പ്രതികരണത്തിന് മറുപടിയുമായി നടൻ ഷൈൻ ടോം ചാക്കോ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഒരു സ്വകാര്യ വാർത്ത ചാനലിന് ഇടയിലാണ് ഷൈൻ ടോം ചാക്കോ നിർമ്മാതാക്കൾക്ക് എതിരെ രംഗത്ത് എത്തിയത്. ‘താരങ്ങൾ മയ.ക്കു മരുന്നുകൾക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിച്ച നിർമാതാക്കളുടേത് നിലപാട് ശരിയല്ല – ഷൈൻ പ്രതികരിച്ചു.

അതോടൊപ്പം തന്നെ ഷെയിൻ നിഗം ചെയ്തത് ശരിയായില്ലയെന്നും താരം പറഞ്ഞു. ഒരു സിനിമയുടെ ഷൂട്ടിംഗ് മുടങ്ങുന്ന രീതിയിൽ പെരുമാറിയത് ന്യായീകരിക്കാൻ ആകില്ല. അത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ അതിന്‌ എതിരായി നടപടിയെടുക്കാൻ സംഘടനകൾക്ക് അവകാശമുണ്ടെന്നും ഷൈൻ ടോം പറഞ്ഞു.

ഷെയിൻ വിലക്ക് ഏർപ്പെടുത്തിയ നടപടിയിൽ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേർ അഭിപ്രായങ്ങളുമായി എത്തിയിരുന്നു. ഷെയിനെ വിലക്കിയതിനെ അംഗീകരിക്കാൻ ആകില്ലായെന്ന് മന്ത്രി എ.കെ ബാലൻ അഭിപ്രായപ്പെട്ടു.

CATEGORIES
TAGS

COMMENTS