‘ശബരിമലയിൽ പോയ സ്ത്രീകൾ ആഗ്രഹംകൊണ്ട് പോയവർ അല്ല, അവിടെ ഭക്തർ മാത്രം പൊക്കോട്ടെ..’ – നടി സാധിക

‘ശബരിമലയിൽ പോയ സ്ത്രീകൾ ആഗ്രഹംകൊണ്ട് പോയവർ അല്ല, അവിടെ ഭക്തർ മാത്രം പൊക്കോട്ടെ..’ – നടി സാധിക

സിനിമ സീരിയല്‍ രംഗത്ത് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാധിക വേണുഗോപാല്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധി തവണ താരം സൈബര്‍ ആക്രമണം നേരിട്ടിരുന്നു. പലപ്പോഴും താരം അതിന് എതിരെ പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

“ശബരിമലയിൽ പോയ സ്ത്രീകൾ ആഗ്രഹംകൊണ്ട് പോയവർ അല്ല, പോയ ആൾക്കാരെ എടുത്തു നോക്കിയാൽ അതറിയാൻ പറ്റും.. ഭക്തർ പോയി കഴിഞ്ഞാൽ ചിലപ്പോൾ എല്ലാവരും സപ്പോർട്ട് ചെയ്യുമായിരിക്കും. എത്രത്തോളം അപമാനിക്കാൻ പറ്റുമോ അത്രത്തോളം അപമാനിച്ച് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇട്ടിട്ട് മല കയറിയ ആളുകളുണ്ട്..” താരം പ്രതികരിച്ചു.

അല്പം ഗ്ലാമറസായാണ് താരം പല ഫോട്ടോഷൂട്ടിലും തിളങ്ങിയിരിക്കുന്നത്. ഓണ്‍ സ്‌ക്രീനില്‍ വിട്ട് വീഴ്ചയ്ക്ക് തയ്യാറാണ്. പക്ഷെ ഓഫ് സ്‌ക്രീനില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലെന്നും താരം തുറന്നടിച്ചു. തന്റെ ഫോട്ടോഷൂട്ടില്‍ ആളുകള്‍ വിമര്‍ശനം നടത്തുന്നത് താന്‍ ഒരു മലയാളിപെണ്‍കുട്ടി ആയതിനാലാണെന്നാണ് താരം പറഞ്ഞത്. ഹിന്ദിയിലോ തമിഴിലോ ആയിരുന്നെങ്കില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്ന് താരം പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ പലരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി സാധിക വേണുഗോപാല്‍ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു, മലയാളികള്‍ കപട സദാചാരക്കാരാണെന്നും സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും അയയ്ക്കാറുണ്ടെന്നും മാത്രമല്ല തന്റെ ഫാമിലിയെ വരെ അസഭ്യം പറയാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

കാശുണ്ടാക്കാനുള്ള വഴികള്‍ തേടുന്നത്‌കൊണ്ട് എന്തും ചെയ്യും, വീട്ടില്‍ നിന്ന് കെട്ടഴിച്ച് വിട്ടിരിക്കുകയാണ് തുടങ്ങിയ കമന്റുകളും മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചീത്ത വിളിക്കുന്നതെന്നുമാണ് ആളുകള്‍ പറയുന്നത്. ഈ പറയുന്നവര്‍ തന്നെ എല്ലാം ഒളിഞ്ഞിരുന്ന് ആസ്വദിക്കുന്നവരാണെന്നും ആരും ഒന്നും അറിയരുത് എന്ന് വിചാരിക്കുമെന്നും കപടസദാചാരം കൊണ്ട് എല്ലാം മൂടിവച്ചിരിക്കുകയാണെന്നും താരം പറഞ്ഞതിന് പിന്നാലെയാണ് പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നത്.

CATEGORIES
TAGS

COMMENTS