‘ഇത് പൊളിറ്റിക്സ് വേറെയാണ്..’ – നടൻ ഷെയിൻ നിഗത്തിന് പിന്തുണയുമായി ദീപാ നിഷാന്ത്..!!

‘ഇത് പൊളിറ്റിക്സ് വേറെയാണ്..’ – നടൻ ഷെയിൻ നിഗത്തിന് പിന്തുണയുമായി ദീപാ നിഷാന്ത്..!!

ഷെയിൻ നിഗത്തിന്റെ പേരിലുള്ള വിവാദങ്ങൾ കത്തിനിൽക്കുകയാണ് ഇപ്പോൾ. സിനിമയിൽ വിലക്ക് നേരിടുന്ന ഷെയിൻ ഇനി സിനിമയിൽ അഭിനയിക്കുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകർ. സംവിധായകനും ക്യാമറാമാനുമായ രാജീവ് രവി, എഡിറ്ററും സംവിധായകനും ദേശീയ പുരസ്‌കാര ജയതാവുമായ ബി. അജിത് കുമാർ തുടങ്ങിയവർ ഷെയിൻ പിന്തുണയുമായി എത്തിയിട്ടുണ്ട്. പലരും പ്രൊഡ്യൂസഴ്സ് അസോസിയേഷനെ വെല്ലുവിളിച്ചാണ് മുന്നിലേക്ക് വന്നിരിക്കുന്നത്.

ഇപ്പോളിതാ എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിഷാന്ത് ഷെയിൻ പിന്തുണ അറിയിച്ച് മുന്നിലേക്ക് വന്നിരിക്കുകയാണ്. നിർമ്മാതാക്കളുടെ മുൻകാല നിലപാടുകൾ എന്തായിരുന്നവെന്ന് ദീപാ ചോദിക്കുന്നു. കസബ വിവാദമുണ്ടായപ്പോൾ പാർവതിക്ക് നേരെ സൈബർ ആക്രമണം നടത്തിയ ആരാധകന് ജോബി ജോർജ് ജോലി വാക്ക് ദാനം നൽകിയതും, സഹപ്രവർത്തകക്ക് ശാരീരിക-മാനസിക പീഡനം നേരിട്ടപ്പോൾ കേസിൽ വിചാരണ നേരിടുന്ന പേട്ടനെ പരവതാനി വിരിച്ച് സ്വീകരിച്ചതും തിലകനെ പോലുള്ള നട്ടെല്ല് ഉള്ള നടന്മാരുടെ തൊഴിൽ നിഷേധിക്കുകയും ചെയ്ത അതെ സംഘടനകളോ ?? ദീപാ നിഷാന്ത് ചോദിക്കുന്നു.

ഷെയിൻ നിഗം എന്ന 22-കാരനെ വിശ്വസിക്കാൻ അയാളുടെ അപക്വമായ ചില നിലപാടുകൾ മറന്നുകൊണ്ടുതന്നെ കൂടെ നിൽക്കാൻ ഈ കാരണങ്ങൾ ധാരാളമാണെന്നും ദീപാ വ്യക്തമാക്കുന്നു. രാമലീല കാണാൻ നാടാകെ ആഹ്വാനം ചെയ്ത പ്രബുദ്ധ സിനിമാക്കാരുടെ ഇക്കാര്യത്തിലെ ഇരട്ടത്താപ്പിനൊപ്പം തുള്ളാൻ ബുദ്ധിമുട്ടാണെന്നും ദീപാ കുറിച്ചു. ഒപ്പം ഇതിന്റെ പൊളിറ്റിക്‌സ് വേറെയാണെന്നും ദീപാ ആവണം കോളിച്ച് എഴുതി.

CATEGORIES
TAGS

COMMENTS