ചികിത്സാസഹായത്തിൽ തട്ടിപ്പ്; മാധ്യമപ്രവർത്തക അടക്കം മൂന്ന് പേർക്കെതിരെ കേസ്..!!

ചികിത്സാസഹായത്തിൽ തട്ടിപ്പ്; മാധ്യമപ്രവർത്തക അടക്കം മൂന്ന് പേർക്കെതിരെ കേസ്..!!

കാൻസർ രോഗിയെന്ന് പേരിൽ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയടക്കം മൂന്ന് പേർക്കെതിരെ പോലീസ് കേസ് എടുത്തു. മാരാരികുളം സ്വദേശിയായ സുജിമോൾ, സുജിമോളുടെ കൂട്ടാളി അനിൽ ടി.വി, മാധ്യമപ്രവർത്തകയും ഇടതുപക്ഷ സഹയാത്രികയുമായ സുനിത ദേവദാസ് എന്നിവർക്കെതിരെയാണ് കേസ്. വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

കേസിലെ രണ്ടാം പ്രതിയാണ് സുനിത ദേവദാസ്. ഒന്നാം പ്രതിയായ സുജിമോൾ കാൻസർ രോഗിയാണെന്ന് പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. എന്നാൽ താൻ നിരപരാധിയാണെന്നും ഒന്നാം പ്രതിയായ സുജിമോൾക്കും അനിലിനും എതിരെ സുനിത മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പക്ഷേ സംഭവത്തിൽ കേസ് എടുത്തില്ല പകരം സുനിതയും ചേർത്താണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒക്ടോബർ 22 നാണ് സുനിത ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. തട്ടിപ്പാണെന്ന് മനസ്സിലായപ്പോൾ 27ന് സുനിത പോസ്റ്റ് റിമൂവ് ചെയുകയും ചെയ്തു.

എന്തായാലും സുനിത കുറച്ച് നാളത്തേക്ക് ഫേസ്ബുക്കിൽ കയറുന്നില്ല എന്ന് സൂചിപ്പിച്ച് ഇന്ന് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. “ഒരു ബ്രേക്ക് എടുക്കുകയാണ്.. കുറച്ച്‌ കാലം കഴിഞ്ഞു കാണാം..സ്നേഹത്തിനും വെറുപ്പിനും നന്ദി ❤️” ഇതാണ് സുനിത ഫേസ്ബുക്കിൽ ഇന്ന് കുറിച്ചത്. ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.

CATEGORIES
TAGS

COMMENTS