നന്ദന നിനക്ക് സ്വർഗ്ഗത്തിൽ നല്ലൊരു പിറന്നാൾ നേരുന്നു..!! ചിത്രയുടെ ഹൃദയത്തിൽ തൊട്ട കുറിപ്പ്

നന്ദന നിനക്ക് സ്വർഗ്ഗത്തിൽ നല്ലൊരു പിറന്നാൾ നേരുന്നു..!! ചിത്രയുടെ ഹൃദയത്തിൽ തൊട്ട കുറിപ്പ്

ആരാധരുടെ സ്വന്തം വാനമ്പാടി കെ എസ് ചിത്ര മകള്‍ക്കായി സോഷ്യല്‍മീഡിയയില്‍ എഴുതിയ പിറന്നാള്‍ കുറിപ്പ് വൈറല്‍ ആകുന്നു. പതിനഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രയുടെ ജീവിതത്തിലേക്ക് മകള്‍ നന്ദന എത്തിയത്. പക്ഷെ താലോലിച്ച് കൊതി തീരുമുന്‍പെ മകള്‍ അവരെ വിട്ട് പോയി. 2011 ഏപ്രില്‍ 14-ന് ദുബായിലെ എമിരേറ്റ്‌സ് ഹില്ലിലുള്ള നീന്തല്‍ക്കുളത്തില്‍ വീണാണ് നന്ദന മരണപ്പെട്ടത്.

മകളുടെ വേര്‍പാടിന് ശേഷം ചിത്ര ഒരു ബ്രേക്ക് എടുത്തിരുന്നു, വര്‍ഷങ്ങള്‍ ഏറെയായിട്ടും നന്ദനയുടെ ഓര്‍മകളിലാണ് താരം ഇപ്പോഴും. സോഷ്യല്‍മീഡിയയിലൂടെ നന്ദനയുടെ പിറന്നാള്‍ ഓര്‍ത്തെടുത്ത് ചിത്ര എഴുതിയ കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്.

സ്വര്‍ഗ്ഗത്തില്‍ മകള്‍ക്ക് നല്ലൊരു പിറന്നാള്‍ ആശംസിക്കുകയാണ് എന്നാണ് താരം എഴുതിയത്. കുറിപ്പ് വായിച്ച ഓരോരുത്തരുടേയും കണ്ണുകള്‍ നിറഞ്ഞ് നിമിഷമായിരുന്നു അത്. കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് നന്ദന ജീവിതത്തിലേക്ക് വന്നത്. മകളുടെ ഒര്‍മകളിലാണ് തങ്ങള്‍ ഇന്ന് ജീവിക്കുന്നതെന്നും വളരെയേറെ നന്ദനയെ മിസ്സ് ചെയ്യുന്നുണ്ടെന്നും കൂടാതെ നല്ലൊരു ജന്മദിനം ആശംസിക്കുന്നു എന്നും താരം കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

CATEGORIES
TAGS

COMMENTS