‘നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം..’; 4 പേർ അറസ്റ്റിൽ – സംഭവം ഇങ്ങനെ

തെന്നിന്ത്യൻ സിനിമകളിൽ സജീവമായി അഭിനയിക്കുന്ന താരമാണ് നടി ഷംന കാസിം. മലയാളം, തമിഴ്, തെലുഗ്, കന്നഡ സിനിമകളിൽ ഈ ചുരുങ്ങിയ കാലയളവിൽ അഭിനയിച്ച താരത്തിന് ഒരുപാട് ആരാധകരുമുണ്ട്. കണ്ണൂർ സ്വദേശിനിയായ ഷംന അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച താരമാണ്. ഒരുപാട് സ്റ്റേജ് ഷോകളിൽ ചിലങ്ക അണിഞ്ഞ താരം 2004 മുതൽ സിനിമയിൽ അഭിനയിക്കുന്നുണ്ട്.

കൊച്ചിയിലാണ് ഇപ്പോൾ താമസിക്കുന്നത്. ഷംനയ്ക്ക് കല്യാണ ആലോചനയുമായി എത്തിയ 6 അംഗം സംഘം താരത്തിന്റെ കൈയിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോഴിക്കോട് സ്വദേശികൾ എന്ന തരത്തിൽ പരിചയപ്പെട്ട് മരടിലെ താരത്തിന്റെ വീട്ടിൽ എത്തുകയും വീടും പരിസരവും വീഡിയോയിൽ പകർത്തി.

തുടർന്ന് നടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമം നടത്തുകയും അതിന് ശേഷം പല തവണ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുകയും ചെയ്തു. ഒരു ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും ഇവർ ഭീക്ഷണിപ്പെടുത്തി. ഇതേതുടർന്ന് താരത്തിന്റെ അമ്മ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

ആറ് അംഗ സംഘത്തിലെ നാല് പേരെ ഷാഡോ പോലീസ് പിടികൂടുകയും ചെയ്തു. തൃശൂര്‍ സ്വദേശികളായ റഫീഖ്, രമേശ്, ശരത്ത്, അഷ്റഫ് എന്നിവരാണ് പിടിയിലായത്. കാസർഗോഡുള്ള ഒരു യുവ ടിക്ക് ടോക്ക് താരത്തിന്റെ പേരിൽ വിവാഹാലോചന പറഞ്ഞാണ് സംഘം ഷംനയുടെ വീട്ടിൽ എത്തിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

CATEGORIES
TAGS