‘തായ് ആയോധനകല പരീശീലിച്ച് മോഹൻലാലിൻറെ മകൾ വിസ്‌മയ..’ – വീഡിയോ വൈറൽ

‘തായ് ആയോധനകല പരീശീലിച്ച് മോഹൻലാലിൻറെ മകൾ വിസ്‌മയ..’ – വീഡിയോ വൈറൽ

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ എന്നും ആക്ഷൻ രംഗങ്ങൾ അതിഗംഭീരമായി അവതരിപ്പിച്ച ഒരാളാണ്. മകൻ സിനിമയിൽ വന്നപ്പോഴും അച്ഛന്റെ കൂട്ട് തന്നെ ആക്ഷൻ രംഗങ്ങളിൽ തിളങ്ങിയിരുന്നു. നമ്മൾ ഇതുവരെ മലയാള സിനിമയിൽ കാണാതിരുന്ന പാർക്കർ ആക്ഷൻ പ്രണവ് അഭിനയിച്ച ആദിയിലൂടെ നമ്മുക്ക് കാണിച്ചു തന്നിരുന്നു.

അച്ഛനും ചേട്ടനും മാത്രമല്ല താനും ആ മേഖലയിൽ പുലിയാണെന്ന് തെളിയിക്കുകയാണ് മോഹൻലാലിൻറെ മകൾ വിസ്‌മയ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറച്ചു ദിവസം മുമ്പ് വിസ്‌മയ ഒരു വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. ഇപ്പോഴിതാ കാലുകൾ കൊണ്ട് നല്ല ഉയരത്തിൽ പഞ്ച് ചെയ്യുന്ന വീഡിയോ വിസ്‌മയ പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌.

കവിതയിലും ചിത്രകലയിലും ഇതിന് മുമ്പ് കഴിവ് തെളിയിച്ച താരമാണ് വിസ്‌മയ. തായ് ആയോധനകല പരീശീലിക്കുന്ന വിസ്‌മയ ഇപ്പോൾ തായ്‌ലണ്ടിലാണ്. അഭിനയത്തിൽ വലിയ താൽപര്യം കാണിക്കുന്നതായി ഇതുവരെ വിസ്‌മയയുടെ ഒരു പോസ്റ്റിൽ നിന്നും വ്യക്തമായിട്ടില്ല. പക്ഷേ അച്ഛനെ പോലെ തന്നെ കല മേഖലയിൽ തന്നെ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വിസ്‌മയുടെ കവിതയും വരകളും കോർത്തിണക്കി ഒരു പുസ്‌തകം പുറത്തിറക്കിയിരുന്നു. ലോക്ക് ഡൗൺ സമയത്ത് മകൾ കൂടെയില്ലാത്തതിന്റെ വിഷമം മോഹൻലാൽ പങ്കുവച്ചിരുന്നു. അമ്മയുടെയും അച്ഛന്റെയും ജന്മദിനാഘോഷത്തിൽ ഒന്നും തന്നെ വിസ്‌മയക്ക് പങ്കെടുക്കാൻ പറ്റിയിരുന്നില്ല. തന്റെ മൊബൈൽ ക്യാമറയിൽ പകർത്തുന്ന ചിത്രങ്ങൾ വിസ്മയ പോസ്റ്റ് ചെയ്യാറുണ്ട്.

CATEGORIES
TAGS