ദീപികയ്ക്ക് മൈലേജ് നൽകിയത് കേരളവർമയിലെ കവിത മോഷ്ടാവ്..!! വിമർശനവുമായി സന്ദീപ് ജി വാര്യർ

ദീപികയ്ക്ക് മൈലേജ് നൽകിയത് കേരളവർമയിലെ കവിത മോഷ്ടാവ്..!! വിമർശനവുമായി സന്ദീപ് ജി വാര്യർ

ജെഎന്‍യുവിലെ ഇടത് സമരവേദിയില്‍ ദീപിക പദുക്കോണ്‍ എത്തിയതിനെ തുടര്‍ന്ന് വിമര്‍ശനവുമായി യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി സന്ദീപ് ജി വാര്യര്‍ രംഗത്ത്. അടുത്തിടെയായി താരം ജനങ്ങള്‍ കൂടുന്ന സ്ഥലത്ത് പ്രത്യക്ഷപ്പെടാറുണ്ടെന്നും, എങ്ങനെ പരമാവധി ജനശ്രദ്ധ പിടിച്ചു പറ്റാം എന്നത് തന്നെയാണ് അവരുടെ ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം ആഞ്ഞടിച്ചു.

സമരത്തെ പിന്തുണച്ച് ഒരൊറ്റ വാക്കു പോലും പറയാതെ ദീപിക പദുക്കോണ്‍ തിരികെ പോവുകയും ചെയ്യുകയായിരുന്നു. സമരത്തെ പിന്തുണച്ച് അവര്‍ ഒരു ട്വീറ്റ് പോലും ഇന്നേവരെ ചെയ്തിട്ടില്ല. ദീപിക ഇന്ത്യയില്‍ ഏറ്റവുമധികം നികുതിയടയ്ക്കുന്ന നടിയാണെന്നും അവര്‍ക്ക് നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം കുറിച്ചു.

ദീപികയുടെ സമര സന്ദര്‍ശനം അവരുടെ പുതിയ സിനിമയ്ക്ക് നല്ല മൈലേജ് ഉണ്ടാക്കി കൊടുത്തു കാണുമെന്നത് തീര്‍ച്ചയാണ്. കേരളവര്‍മ്മയിലെ ഉളുപ്പില്ലാത്ത കവിത മോഷ്ടാവ് മുതല്‍ അംബാനിയുടെ കൂലിപ്പണിക്കാരനായ മാധ്യമ പ്രവര്‍ത്തകനടക്കം ദീപിക പദുകോണിന് പ്രമോഷന്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ എഴുതി.

CATEGORIES
TAGS

COMMENTS