‘പലരും പറഞ്ഞു, എന്റെ അച്ഛൻ മറ്റുള്ളവരെ പറ്റിച്ചാണ് പണമുണ്ടാക്കിയതെന്ന്..!! വേദിയിൽ പൊട്ടി കരഞ്ഞ് അല്ലു അർജുൻ – വിഡിയോ
തെന്നിന്ത്യയുടെ സൂപ്പര്‍ നായകനാണ് അല്ലു അര്ജുന്. ഇപ്പോഴിതാ ഒരു പൊതുവേദിയില്‍ അച്ഛനെ കുറിച്ച് പറഞ്ഞ് വികാരാധീനനായി വിതുമ്പി കരയുന്ന അല്ലുഅര്‍ജുനെ ആണ് പ്രേക്ഷകര്‍ കാണുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് അല്ലു അര്ജുന് അച്ഛനെ കുറിച്ച് പറഞ്ഞത്.
തെലുങ്ക് സിനിമ ഇന്ഡല്ട്രിയിലെ വലിയ നിര്‍മ്മാതാക്കളില്‍ ഒരാളാണ് അര്ജുന് പിതാവായ അല്ലു അരവിന്ദ്. പിതാവ് മറ്റുള്ളവരെ പറ്റിച്ച് പണം ഉണ്ടാക്കി എന്ന് സമൂഹം പറയാറുണ്ട്. തങ്ങള്‍ ഇന്ന് ഈ നിലയില്‍ എത്തിയത്അച്ഛന്റെ കഠിനാധ്വാനം കൊണ്ടു മാത്രമാണെന്നും ആളുകള്‍ പറയുന്നതെല്ലാം തികച്ചും വാസ്തവ വിരുദ്ധമാണെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹം ഞങ്ങളെ വളര്‍ത്തി വലുതാക്കി ഈ നിലയിലെത്തിച്ചത് എന്നും അല്ലു അര്ജുന് ആരാധകര്‍ക്കു മുന്നില്‍ പറഞ്ഞു.
തനിക്ക് അച്ഛനോട് ഇതുവരെ നന്ദി പറയാന്‍ അവസരം കിട്ടിയിട്ടില്ല എന്നും താനൊരു അച്ഛന് ആയതിനു ശേഷമാണ് അച്ഛന്റെ വില മനസ്സിലായത് എന്നും താരം പറഞ്ഞു. ഈ ലോകത്ത് മറ്റെന്തിനെക്കാളും അച്ഛനെ സ്നേഹിക്കുന്നുണ്ട്. ഒരിക്കലും അദ്ദേഹത്തെ പോലെ ഒരു നല്ല പിതാവ് ആകാന്‍ തനിക്ക് സാധിക്കുമെന്നു തോന്നുന്നില്ല എന്നും അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ അടുത്തുപോലും നില്‍ക്കാനുള്ള യോഗ്യത ഇല്ലെന്നും അല്ലു അര്ജുന് ആരാധകരുടെ മുന്നില്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു.