കൂട്ടുകാരിയെ പിരിയാൻ പറ്റില്ലെങ്കിൽ അവളുടെ സഹോദരനെ വിവാഹം ചെയ്യുക – ഗായത്രി അരുൺ

കൂട്ടുകാരിയെ പിരിയാൻ പറ്റില്ലെങ്കിൽ അവളുടെ സഹോദരനെ വിവാഹം ചെയ്യുക – ഗായത്രി അരുൺ

പരസ്പരം എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ ദീപ്തിയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണ് ആരാധകര്‍. അതുകൊണ്ട് തന്നെയാണ് ഗായത്രിയ്ക്ക് മലയാളസിനിമയിലേക്ക് നിരവധി അവസരങ്ങള്‍ തേടിയെത്തിയതും.

മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനില്‍ എത്തിയപ്പോള്‍ ഗായത്രി അരുണ് പറയാനുള്ളത് നിരവധി വിശേഷങ്ങളാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന വണ്‍ എന്ന ചിത്രത്തില്‍ താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പുതിയ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ക്കായി താരം സോഷ്യല്‍ മീഡിയയുടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ രസകരമായ ഒരു പോസ്റ്റ് പങ്കുവയ്ക്കുകയാണ് ഗായത്രി. ചിത്രത്തിനൊപ്പം ഉള്ള കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാക്കുന്നത്.

കൂട്ടുകാരിയെ ഒരിക്കലും പിരിയാന്‍ സാധിക്കില്ല എന്ന് തോന്നിയാല്‍ ഉടനെ അവളുടെ സഹോദരന്‍ വിവാഹം ചെയ്യുക എന്നതാണ് എളുപ്പവഴി. ഫോട്ടോയില്‍ ഒരാള്‍ മിസ്സിംഗ് ആണെന്നും താരം കുറിച്ചിട്ടുണ്ട്. പുതിയ ഫോട്ടോയും കമന്റുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

CATEGORIES
TAGS

COMMENTS