ആരാധകർക്ക് വേണ്ടി പ്രണയത്തിൽ പൊതിഞ്ഞ ചുംബനം..!! അബന്ധം പറ്റി പ്രിയങ്ക – വീഡിയോ വൈറൽ

ആരാധകർക്ക് വേണ്ടി പ്രണയത്തിൽ പൊതിഞ്ഞ ചുംബനം..!! അബന്ധം പറ്റി പ്രിയങ്ക – വീഡിയോ വൈറൽ

ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് പ്രിയങ്ക ചോപ്രയും നിക്കും. ഇരുവരുടേയും വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ആകാംഷയാണ്. ബോളിവുഡ് ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ ആഡംബരപൂര്‍ണമായ വിവാഹമായിരുന്നു പ്രിയങ്കയുടേയും നിക്കിന്റെയും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവയ്ക്കുന്ന പ്രണയ നിമിഷങ്ങളുടെ ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ക്കിടയില്‍ വൈറല്‍ ആകാറുണ്ട്.

ഇരുവരുടേയും പ്രണയം നിമിഷങ്ങളെല്ലാം ആരാധകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ലോസ് ആഞ്ചല്‍സിലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ നടന്ന സ്‌നേഹചുംബനമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇവരുടെ പ്രണയം നിമിഷം ആരാധകര്‍ പകര്‍ത്തുകയും ശേഷം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ചുംബിച്ചപ്പോള്‍ പ്രിയങ്കയുടെ ലിപ്‌സറ്റിക് നിക്കിന്റെ മുഖത്ത് പറ്റുകയും പ്രിയങ്ക തുടച്ചുമാറ്റുന്നതും വീഡിയോയില്‍ കാണാം. റെഡ് കാര്‍പെറ്റില്‍ എത്തുന്നതിനു മുമ്പ് ടെലിവിഷന്‍ അവതാരകര്‍ ആരാധകര്‍ക്ക് മുന്നില്‍ പരസ്പരം ചുംബിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം നടന്നത്.

CATEGORIES
TAGS

COMMENTS