തറവാട്ടിൽ പിറന്ന പെണ്ണുങ്ങൾ പാതിരാത്രി പുരയിലിരിക്കും, രാത്രി ആണിന്റെത് മാത്രമല്ല’ – തുറന്നടിച്ച് യുവതി

എന്തുകൊണ്ട് രാത്രി ആണിന്റെത് മാത്രമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷംന അസീസ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട നൂറ് നഗരങ്ങളില്‍ കാണാമറയത്തുള്ള സര്‍വ്വസന്നാഹങ്ങള്‍ നല്‍കുന്ന ധൈര്യത്തോടെ സ്ത്രീകള്‍ക്ക് ഇറങ്ങി നടക്കാം എന്ന പ്രഖ്യാപനത്തെ ചൂണ്ടിക്കാട്ടിയാണ് ഷംന കുറിപ്പ് എഴുതിയത്.

ബസില്‍ ആണ്‍സീറ്റുകള്‍ക്കിടയില്‍ ഒഴിഞ്ഞ സീറ്റുണ്ടായാല്‍ പോലും ചെന്നിരിക്കാന്‍ വരെ മടിക്കുന്ന തോതില്‍ ‘ആണ്‍ഭയം അല്ലെങ്കില്‍ വെറുപ്പ്’ ഒഴിവാക്കാനാവണമെന്നും പട്ടാപ്പകല്‍ പോലും അപ്പുറത്ത് ടൗണില്‍ പോകാന്‍ ഗള്‍ഫിലെ ഭര്‍ത്താവിനെ വിളിച്ച് സമ്മതം ചോദിക്കുന്ന അവസ്ഥ മാറണമെന്നും ഒരു ഓട്ടോക്കാരന്‍ ബ്ലോക്ക് ഒഴിവാക്കാന്‍ ഷോര്‍ട്ട്കട്ടിലേക്ക് തിരിക്കുമ്പോള്‍ ”നിങ്ങളെന്താ ഇതിലെ പോകുന്നത്?’ എന്ന് ധൈര്യപൂര്‍വ്വം ചോദിക്കുന്ന പെണ്ണാകണെന്നും ഇതുപോലുള്ള ഒരുപാട് അടിസ്ഥാനകാര്യങ്ങളില്‍ സത്രീകള്‍ ധൈര്യ പൂര്‍വ്വം മുന്നോട്ടു വരണ്ട സമയം കഴിഞ്ഞുവെന്നും കുറിപ്പില്‍ എഴുതി.

നമ്മുടെ നാട്ടിലെ നിയമസംവിധാനങ്ങള്‍ ശക്തമാകണമെന്നും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അതിവേഗനടപടികള്‍ സജ്ജമാക്കുകയും ചെറിയ പ്രായം മുതല്‍ ലൈംഗികവിദ്യാഭ്യാസം നിര്‍ബന്ധമാക്കണമെന്നും പെണ്ണിനെ പ്രസവിക്കാനും കാശ് കൊടുക്കാതെ വീട്ടിലെ പണിയെടുക്കാനുമുള്ള ഗ്ലോറിഫൈഡ് മെയിഡായി കാണുന്നതില്‍ നിന്നും മാറി ചിന്തിക്കണമെന്നും കുറിപ്പില്‍ തുറന്നടിച്ചു.

CATEGORIES
TAGS

COMMENTS