ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ഈ കൈകളിലുള്ളത്..!! പുതുവത്സരം ആശംസിച്ച് ചാക്കോച്ചൻ

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ഈ കൈകളിലുള്ളത്..!! പുതുവത്സരം ആശംസിച്ച് ചാക്കോച്ചൻ

ഇസ ജീവിതത്തിലേക്ക് വന്നതില്‍ പിന്നെ കുഞ്ചാക്കോബോബന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. മകന്റ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതുവത്സരം വന്നടുക്കുമ്പോള്‍ ചാക്കോച്ചന്‍ കുറെ അധികം പ്രത്യേകതകളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാനുണ്ട്.

ഇസയെ കൈയ്യിലെടുത്തുള്ള വീഡിയോ ആണ് താരം പുതിയതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വീഡിയോയ്‌ക്കൊപ്പം കുറിപ്പും താരം എഴുതിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് കൈകളില്‍ ഉള്ളതെന്നും 2020 പിറക്കുമ്പോള്‍ എല്ലാവരുടെയും ജീവിതത്തില്‍ കൂടുതല്‍ മാജിക്കും ചിരിയും സന്തോഷവും ഉണ്ടാകട്ടെ എന്നും തനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുകയും എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറഞ്ഞ് താരം പുതുവത്സരം ആശംസിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലും ഇസയുമൊത്തുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

CATEGORIES
TAGS

COMMENTS