നടി എന്നത് വിട്ടേക്കൂ, ഒരു സ്ത്രീ എന്ന പരിഗണന പോലും തരാത്തത് എന്താണെന്ന് തോന്നി – തുറന്നടിച്ച് ഷാലു കുര്യൻ

നടി എന്നത് വിട്ടേക്കൂ, ഒരു സ്ത്രീ എന്ന പരിഗണന പോലും തരാത്തത് എന്താണെന്ന് തോന്നി – തുറന്നടിച്ച് ഷാലു കുര്യൻ

മലയാള സീരിയൽ പ്രേക്ഷകർക്ക് ഇഷ്ടമുള്ള ഒരു നടിയാണ് ഷാലു കുര്യൻ. ‘ചന്ദനമഴ’ എന്ന ഒറ്റ സീരിയലിൽ അഭിനയം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംനേടിയ താരം, വിവാഹത്തിന് ശേഷം സീരിയലിലുകളിൽ നിന്ന് വിട്ടുനിന്നിരുന്നു. ഹാസ്യ വേഷങ്ങൾ ചെയ്യാൻ താല്പര്യം ഉണ്ടായിരുന്ന ഷാലുവിന് പക്ഷേ തേടിവന്നത് വില്ലൻ കഥാപാത്രങ്ങൾ ആയിരുന്നു.

വില്ലത്തി റോളുകളിൽ നിന്ന് ഇപ്പോൾ കോമഡി റോളുകളിലേക്ക് തിരിഞ്ഞ ഷാലു ഇപ്പോൾ മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന ഹാസ്യ കുടുംബ സീരിയലിൽ ഒരു റോൾ ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോഴും ഷാലുവിനെ വേട്ടയാടുന്ന ഒരു വിഷയത്തെ പറ്റി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂയിൽ താരം വെളിപ്പെടുത്തി.

ഒരു സിനിമക്ക് വേണ്ടി താരം ചെയ്‌ത ഒരു വർക്ക് ഔട്ട് വീഡിയോ സീൻ തന്റെ വീഡിയോ ആയി ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ആ ക്ലിപ്പ് വളരെ മോശപ്പെട്ട രീതിയിൽ ആളുകൾ ചർച്ചയാക്കിയെന്നും താരം പറഞ്ഞു.

തന്റെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു അതെന്ന് ഷാലു പറഞ്ഞു. എന്നാൽ കുടുംബം തനിക്കൊപ്പം നിന്നുവെന്നും ഷാലു പറഞ്ഞു. ഭർത്താവിനൊപ്പം ഉള്ള ഫോട്ടോ ഇട്ടപ്പോൾ ഒരാൾ വളരെ മോശമായി അതിൽ കമന്റ് ഇട്ടെന്ന് താരം പറഞ്ഞു.

ഒരു നടിയെന്നത് വിട്ടേക്കൂ, ഒരു സ്ത്രീ എന്ന പരിഗണന പോലും തരാത്തത് എന്താണെന്ന് മനസ്സിലാക്കുന്നില്ലായെന്ന് ഷാലു ചോദിക്കുന്നു. സംഭവമായി ബന്ധപ്പെട്ട പൊലീസിന് പരാതി നൽകുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ഷാലു പറഞ്ഞു.

CATEGORIES
TAGS

COMMENTS