‘ഞങ്ങളുടെ പ്രണയത്തിന്റെ മൂന്നാം വാർഷികം..’ – ആരാധകർക്കൊപ്പം സന്തോഷം പങ്കുവച്ച് നടി പ്രിയാമണി

‘ഞങ്ങളുടെ പ്രണയത്തിന്റെ മൂന്നാം വാർഷികം..’ – ആരാധകർക്കൊപ്പം സന്തോഷം പങ്കുവച്ച് നടി പ്രിയാമണി

പൃഥ്വിരാജ് നായകനായി അഭിനയിച്ച സത്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി പ്രിയാമണി. മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ താരത്തിന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞറിയിക്കേണ്ടതിൽ. സിനിമയിൽ നിന്നല്ല മലയാളികൾ ടെലിവിഷനിൽ സ്ഥിരമായി കാണുന്ന ഒരു മുഖമാണ് പ്രിയാമണിയുടേത്.

ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായി മത്സരാർത്ഥികളുടെ പ്രേക്ഷകരുടെയും ഹൃദയം കീഴടക്കിയ പ്രിയാമണി തെന്നിന്ത്യൻ ഭാഷകളിൽ മാത്രമല്ല ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാൻ നായകനായി എത്തിയ ചെന്നൈ എക്സ്പ്രെസ്സിൽ വൺ-ടു-ത്രീ-ഫോർ എന്ന ഐറ്റം ഡാൻസിന് ചുവടുവച്ചത് പ്രിയാമണിയായിരുന്നു.

പ്രിയാമണിയുടെ ഏറ്റവും വലിയ പ്രതേകതകളിൽ ഒന്നാണ് അത്. ദേശീയ അവാർഡ് നേടിയ പരുത്തിവീരനിൽ മുത്തഴക് എന്ന കഥാപാത്രം ചെയ്ത അതെ പ്രിയാമണിയാണ് ചെന്നൈ എക്സ്പ്രെസിലെ ഡാൻസറായി തിളങ്ങിയത്. മൂന്ന് വർഷം മുമ്പ് ബിസിനസുകാരനായ മുസ്‌തഫ രാജുമായി വിവാഹിതയായ താരം വിവാഹത്തിന് ശേഷവും അഭിനയം തുടരുന്നുണ്ട്.

തന്റെ ജീവിതത്തിൽ ആ ധന്യമുഹൂർത്തം ഓർത്തെടുത്തിരിക്കുകയാണ് പ്രിയ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ. ‘ഞങ്ങൾ‌ ഏറ്റവും മോശം തമാശകൾ‌ പറഞ്ഞ്‌ ചിരിക്കും, രണ്ടു പേരുടെയും മോശം മാനസികാവസ്ഥകൾ പരസ്പരം പറഞ്ഞു തീർക്കും, പരസ്‌പരം ഭ്രാന്തമായ ആശയങ്ങൾ‌ക്കൊപ്പം പോകുന്നു, പക്ഷേ അതാണ് ഞങ്ങളെ അതിശയകരമായ പ്രണയജോഡികൾ ആക്കുന്നത്..’

പ്രിയാമണി തന്റെ ഭർത്താവിന്റെ ചിത്രങ്ങൾക്കൊപ്പം കുറിച്ച വാക്കുകളാണിത്. നിരവധി താരങ്ങൾ ഇരുവർക്കും ആശംസകൾ അറിയിച്ച് പോസ്റ്റുകൾ ഇടുകയും കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്. ചാന്ദിനി, പേളി മാണി, ആര്യ ബഡായ്, മാളവിക, സരയു മോഹൻ, നീരവ്, ശ്രീനിഷ് അരവിന്ദ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് കമന്റ് ഇട്ടിട്ടുണ്ട്.

CATEGORIES
TAGS