‘കൊറോണ ആണെന്ന് വിചാരിച്ചു, ഡെങ്കിയിൽ ഒതുങ്ങി..’ – കാണാതിരുന്നപ്പോൾ അന്വേഷിച്ചവരോട് നന്ദി പറഞ്ഞ് അമേയ മാത്യു

‘കൊറോണ ആണെന്ന് വിചാരിച്ചു, ഡെങ്കിയിൽ ഒതുങ്ങി..’ – കാണാതിരുന്നപ്പോൾ അന്വേഷിച്ചവരോട് നന്ദി പറഞ്ഞ് അമേയ മാത്യു

ലോകം എങ്ങും കൊറോണ വ്യാപിക്കുന്ന സമയമാണിത്. വികസിത രാജ്യങ്ങൾ പോലും ആ മഹാമാരിയെ പിടിച്ചു കെട്ടാൻ പ്രയാസപ്പെടുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച് ഇപ്പോൾ ലോകത്ത് എല്ലാ രാജ്യത്തും ഈ രോഗം പടർന്നുപിടിച്ചു. അഞ്ച് ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം മരണപ്പെട്ടത്. ഇന്ത്യയിലും ഈ കൊച്ചുകേരളത്തിലും ഇപ്പോൾ വളരെ അധികം കൂടുതലാണ് രോഗികളുടെ എണ്ണം.

ചെറിയ പനി വന്നാൽ പോലും എല്ലാവരും ആശുപത്രികളിൽ വിവരം അറിയിക്കണമെന്നാണ് ആരോഗ്യമേഖലയുടെ മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ അല്പം ഭയത്തോടെയും ജാഗ്രതയോടെയും വേണം ഇതിനെതിരെ പോരാടാൻ. മറ്റുമേഖലകളെ പോലെ സിനിമ മേഖലയെയും മൊത്തത്തിൽ ഈ കൊറോണയും ലോക് ഡൗണും നന്നായി ബാധിച്ചു.

സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു സിനിമ താരമാണ് നടി അമേയ മാത്യു. സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിലും കരിക്കിന്റെ വെബ് സീരിസിന്റെ ഭാഗമായപ്പോളാണ് അമേയ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ സിനിമകളിൽ അമേയ അഭിനയിച്ചിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ ആക്ടിവായ താരം കഴിഞ്ഞ ഒരാഴ്ചയായി ഫോട്ടോസോ സ്റ്റോറീസോ ഒന്നും തന്നെ ഇട്ടു കണ്ടിരുന്നില്ല. എവിടെ പോയിയെന്ന് ചില ആരാധകർ ആശങ്കപ്പെട്ടിരുന്നു. എന്നാൽ താരം തന്നെ അതിനുള്ള ഉത്തരമായി രംഗത്ത് വന്നിട്ടുണ്ട്. ആശുപത്രിയിൽ അഡ്മിറ്റായ താരം അവിടെ വച്ചുള്ള ഒരു ചിത്രത്തോടൊപ്പം ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.

‘കുറച്ചു നാൾ സോഷ്യൽ മീഡിയകളിൽ നിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ‘ഡെങ്കി’ കുറച്ചുഡേയ്‌സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലിൽ സുഖമായിരുന്നു. എന്തായാലും കാണാതിരുന്നപ്പോൾ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് നന്ദി.

കൊറോണയാണ് പ്രതീക്ഷിച്ചത്. ഡെങ്കിയിൽ ഒതുങ്ങി..!! എന്റെ അഭാവത്തെയും ആരോഗ്യത്തെയും കുറിച്ച് ആത്മാർത്ഥമായി ആശങ്കപ്പെടുന്നവർക്കായി ഇത് പോസ്റ്റ് ചെയ്യുന്നതെന്നും അമേയ കുറിച്ചു. ശക്തമായ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുവെന്ന് താരത്തിന്റെ ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.

CATEGORIES
TAGS