‘ആരാധകരുടെ മനംകവർന്ന് വീണ്ടും അമല പോൾ..’ – ഹോട്ട് ഫോട്ടോഷൂട്ടുമായി താരം..!! – വൈറൽ

‘ആരാധകരുടെ മനംകവർന്ന് വീണ്ടും അമല പോൾ..’ – ഹോട്ട് ഫോട്ടോഷൂട്ടുമായി താരം..!! – വൈറൽ

നീലത്താമര എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി അമല പോൾ. ആദ്യ ചിത്രത്തിൽ അധികം ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചില്ല. പിന്നീട് തമിഴിലേക്ക് ചുവടുമാറ്റിയ താരം 2010ൽ മൈന എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ് നാട് സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കുകയും ശേഷം വീണ്ടും മലയാളത്തിലേക്ക് വരികയും ചെയ്തു.

തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം അഭിനയിച്ച താരത്തിന് കൂടുതൽ ആരാധകരുളളത് തമിഴ് നാട്ടിലാണ്. മോഹൻലാൽ നായകനായ റൺ ബേബി റണിലൂടെ അതിശക്തമായി തിരിച്ചുവരികയും ചെയ്ത താരം തൊട്ടടുത്ത വർഷം ഫഹദ് ഫാസിലിനൊപ്പം ഒരു ഇന്ത്യൻ പ്രണയകഥയിൽ അഭിനയിച്ചു. ചുരുങ്ങിയ കാലയളവിൽ ഒരുപാട് നല്ല കഥാപത്രങ്ങൾ അഭിനയിക്കാൻ താരത്തിന് സാധിച്ചു.

പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം എന്ന ചിത്രത്തിലും അമല പോൾ അഭിനയിക്കുന്നുണ്ട്. അമല കേന്ദ്രകഥാപാത്രത്തിൽ എത്തിയ ‘ആടൈ’ തമിഴ് ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയത്. ഈ കൊല്ലം നിരവധി സിനിമകളിൽ താരം ഭാഗമായെങ്കിലും സിനിമകളിൽ കൊറോണ കാരണം മുടങ്ങി കിടക്കുന്നതുകൊണ്ട് എന്ന് റിലീസ് ചെയ്യുമെന്നറിയില്ല.

ലോക്ക് ഡൗൺ കാലത്ത് കുടുംബത്തോടൊപ്പം ചിലവഴിച്ച താരം തന്റെ വിശേഷങ്ങൾ എല്ലാം ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അകൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ട്. തമിഴ് സംവിധായകൻ എ.എൽ വിജയുമായി വിവാഹിതയായ അമല പക്ഷേ ആ ബന്ധം അധികം നാൾ ഉണ്ടായില്ല. 2017ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു.

ബിസിനസ് കാരനും സംഗീതജ്ഞനുമായ ഭാവിന്ദർ സിങ്ങുമായി വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഡാനിയേൽ വെല്ലിങ്ടൺ എന്ന വാച്ചിന്റെ പരസ്യത്തിന്റെ ഭാഗമായി അമല പോസ്റ്റ് ചെയ്ത ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബ്ലാക്ക് ഔട്ട്ഫിറ്റിൽ അമല പല രീതിയിൽ പോസ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ ആരാധകരുടെ മനംകവർന്നിരിക്കുകാണ്.

CATEGORIES
TAGS