കണ്ണിൽ മുളക് അല്ലായിരുന്നു തേയ്‌ക്കേണ്ടിയിരുന്നത്..!! പേളി മാണിയുടെ കമന്റിന് സോഷ്യൽ മീഡിയയിൽ പൊങ്കാല

ബിഗ്‌ബോസ് വീട്ടില്‍ നിന്ന് രജിത് കുമാറിനെ പുറത്താക്കിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നു. വീക്കെന്‍ഡ് എപ്പിസോഡില്‍ രജിത് മാപ്പ് പറഞ്ഞെങ്കിലും രേഷ്മ തിരിച്ചെടുക്കണ്ട എന്ന് തുറന്നു പറയുകയും രജിത് ഷോയില്‍ നിന്ന് പുറത്താകുകയും ചെയ്തിരുന്നു.

ഇന്നലെ ആയിരുന്നു അദ്ദേഹം കൊച്ചി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ വന്‍ ജനാവലി ആയിരുന്നു എയര്‍പോര്‍ട്ടില്‍ എത്തിയത്. കൊറൊണ വൈറസ് ഭീതിയെ തുടര്‍ന്ന് ഗവണ്‍മെന്റ് ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതും സ്വീകരണങ്ങളും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

ഈ നിയമങ്ങളെല്ലാം ലംഘിച്ചായിരുന്നു രജിത് ആരാധകര്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയത്. ഇപ്പോഴിതാ രേഷ്മയുടെ കണ്ണില്‍ മുളക് അല്ലായിരുന്നുതേയ്‌ക്കേണ്ടിയിരുന്നത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പേര്‍ളി മാണി. താരം പങ്കുവച്ച ആ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വിവാദം ആയതിനെ തുടർന്ന് കമന്റ് ഇപ്പോൾ പേർളി പിൻവലിച്ചിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റ് ഹിമ ശങ്കര്‍, പേളി, ശ്രീനിഷ്, ഷിയാസ് കരീം എന്നിവരും ഇവരെ കൂടാതെ മനോജ് കുമാര്‍, വിഷ്ണു, അനുമോൾ, അശ്വതി തുടങ്ങി നിരവധി സീരിയല്‍ താരങ്ങളും രജിതിന് സപ്പോര്‍ട്ടുമായി രംഗത്ത് എത്തിയിരുന്നു.

CATEGORIES
TAGS
NEWER POSTആ സമയത്ത് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചുപോയി..!! തുറന്നുപറഞ്ഞ് ധന്യമേരി വർഗീസ്