‘നിങ്ങളുടെ വിജയം കൊണ്ട് അവരെ കൊല്ലുക, പുഞ്ചിരി കൊണ്ട് അവരെ അടക്കം ചെയ്യുക..’ – വിജയ്‌യുടെ പ്രസംഗം ഏറ്റെടുത്ത് ആരാധകർ

‘നിങ്ങളുടെ വിജയം കൊണ്ട് അവരെ കൊല്ലുക, പുഞ്ചിരി കൊണ്ട് അവരെ അടക്കം ചെയ്യുക..’ – വിജയ്‌യുടെ പ്രസംഗം ഏറ്റെടുത്ത് ആരാധകർ

വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ച് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സംഘടിപ്പിച്ചു. ആരാധരുടെ പ്രിയപ്പെട്ട ഇളയദളപതി കറുപ്പ് സ്യൂട്ട് ധരിച്ചാണ് ചടങ്ങിനെത്തിയത്. കൊറോണ വൈറസ് പടരുന്ന സാഹചര്യമായതിനാല്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് ചടങ്ങ് നടത്തിയത്.

വിജയ്യെ ചടങ്ങിനെത്തിയപ്പോള്‍ ആവേശഭരിതരായി ആര്‍ത്തു വിളിച്ചാണ് ആരാധകര്‍ വരവേറ്റത്. രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഓഡിയോ ലോഞ്ച് നടക്കില്ലെന്ന് ആരാധകര്‍ക്ക് സംശയം ഉണ്ടായിരുന്നു. എന്നാല്‍ ആരാധകരെ സങ്കടപ്പെടുത്താതെ ചടങ്ങ് നടത്തിയത്.

നമ്മുടെ എല്ലാം ജീവിതം ഒരു നദി പോലെയാണ് എന്നും അത് അങ്ങനെ ഒഴുകികൊണ്ടേ ഇരിക്കുമെന്നും ഒഴുകുന്ന വഴിയില്‍ ചിലര്‍ ദീപങ്ങള്‍ തെളിയിച്ചു വരവേല്‍ക്കും, ചിലര്‍ പൂവിട്ടു വരവേല്‍ക്കും എന്നാല്‍ നമ്മളെ ഇഷ്ടമില്ലാത്തവര്‍ കല്ലെറിഞ്ഞു കൊണ്ടിരിക്കും.

ആ നദി ഓടി കൊണ്ടേ ഇരിക്കുമെന്നും അത്രേ ഉള്ളൂ ജീവിതമെന്നും താരം ചടങ്ങില്‍ പറഞ്ഞു. വിജയ് നായകനായി എത്തിയ ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തിയെന്നായിരുന്നു അദ്ദേഹത്തിനെതിയ ഉയര്‍ന്ന ആരോപണം. എന്നാൽ ആദായനികുതി വകുപ്പ് ഇപ്പോൾ അദ്ദേഹത്തിന് ക്ലീൻ ചീറ്റ് നൽകിയിട്ടുണ്ട്.

CATEGORIES
TAGS