കണ്ടു ഞാൻ കണ്ണനെ..!! ആരാധകരെ പാടി മയക്കി ധോണിയുടെ മകൾ സിവ[Video]

കണ്ടു ഞാൻ കണ്ണനെ..!! ആരാധകരെ പാടി മയക്കി ധോണിയുടെ മകൾ സിവ[Video]

സോഷ്യൽ മീഡിയയിലൂടെ വീണ്ടും ആരാധകരെ കയ്യിലെടുത്ത് സിവ. ധോണി യുടെ കുഞ്ഞു മിടുക്കി സിവ ഇത്തവണയും മലയാള ഗാനത്തിലാണ് കയ്യടി നേടിയത്. സിവയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുതിയ പാട്ടിൻറെ വീഡിയോ പുറത്തു വിട്ടത്.

കണ്ടു ഞാൻ കണ്ണനെ എന്ന ഗാനമാണ് ശിവ പാടി ആരാധകരെ വീഴ്ത്തിയത്. ഇതിനു മുൻപും കൃഷ്ണ ഭക്തി ഗാനങ്ങൾ ശിവ പാടിയിട്ടുണ്ട്. എല്ലായ്പ്പോഴും സി വിയുടെ ഗാനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. കുഞ്ഞു മിടുക്കിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ തന്നെയാണ് എല്ലാ വീഡിയോകളും പുറത്തു വിടാറുള്ളത്.

ഒരുപാട് ഫോളോവേഴ്സ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സിവയ്ക്കുണ്ട്. ഇൻസ്റ്റഗ്രാമിൽ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്ന ഗാനവും ശിവ പാടി ആരാധകരെ വീഴ്ത്തിയിരുന്നു. പാട്ടുകൾ മാത്രമല്ല സിവയുടെ കുറുമ്പുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

കുഞ്ഞു മിടുക്കിയ്ക്കും അച്ഛനെ പോലെ ഒരുപാട് ആരാധകരുണ്ട്. മലയാളം അറിയില്ലെങ്കിലും നല്ല ഭംഗിയായാണ് ഗാനം പാടുന്നത്. നിരവധി കമൻറുകൾ ആണ് വിഡിയോയ് ലഭിച്ചിരിക്കുന്നത്.

CATEGORIES
TAGS

COMMENTS