അവാർഡ് നിശയിൽ ക്വീനായി സാനിയ; മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ്

അവാർഡ് നിശയിൽ ക്വീനായി സാനിയ; മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ്

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ അഭിനയ രംഗത്ത് നായികയായി എത്തുന്നത്. അതിന് മുന്‍പ് ബാല താരമായി സാനിയ മലയാള സിനിമയില്‍ എത്തിയിരുന്നു.

താരത്തിന്റെ കരീയറില്‍ വലിയൊരു ബ്രേക്ക് നല്കിയത് ക്വീന്‍ എന്ന ചിത്രമാണ്.ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയിലൂടെ പുതിയൊരു വിശേഷം പങ്കുവച്ചിരിക്കുകയാണ്. സൗത്ത് ഇന്‍ഡ്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങില്‍ താരം എത്തിയതിന്റെ ചിത്രങ്ങള്‍ ആണിവ. ജോവാന്‍ ഫാഷന്‍ ആണി താരത്തിന്റെ ഈ കിടിലന്‍ ലുക്കിന് പിന്നില്‍.

ഇന്‍സ്റ്റഗ്രാമില്‍ സാനിയ പങ്കുവയ്ക്കാറുള്ള ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഗ്ലാമര്‍ വേഷങ്ങളില്‍ സാനിയ കംഫര്‍ട്ടബിള്‍ ആണ്. അതുകൊണ്ട് തന്നെ പോസ്റ്റ് ചെയ്യുന്ന മിക്ക ചിത്രങ്ങളും ഗ്ലാമര്‍ വേഷത്തിലുള്ളതാണ്. താരത്തിന് ഇക്കാര്യത്തില്‍ പല തരത്തിലുള്ള സൈബര്‍ അക്രണങ്ങളും നടക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പങ്കുവച്ച ചിത്രങ്ങളും അല്‍പം മോഡേണ്‍ ലുക്കില്‍ ഉള്ളതാണ്. ചിത്രം നിമിഷ നേരംകൊണ്ടാണ് വൈറലായത്. ചിത്രത്തിന് നിരവധി കമന്റുകളും ലഭിക്കാറുണ്ട്.

CATEGORIES
TAGS

COMMENTS