‘എന്റെ പേരിൽ വ്യാജ മെസേജുകൾ പ്രചരിപ്പിക്കുന്നു..’ – നിയമനടപടി സ്വീകരിക്കുമെന്ന് നടി മീരാനന്ദൻ

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് നടി മീരാനന്ദൻ. ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ അവതാരക ആയിട്ടാണ് മലയാളികൾ ആദ്യമായി മീരയെ കാണുന്നത്. മത്സരാർത്ഥിയായ പങ്കെടുക്കാൻ വന്ന മീരയെ ചാനൽ രഞ്ജിനിക്കൊപ്പം അവതാരകയായി തിരഞ്ഞെടുത്തു. അതുവഴി സിനിമയിലേക്കും താരത്തിന് അവസരങ്ങൾ തേടിയെത്തി.

ദിലീപ് നായകനായ ‘മുല്ല’ എന്ന ചിത്രത്തിൽ നായികയായാണ് മീരയെ പിന്നീട് എല്ലാവരും കണ്ടത്. പിന്നീട് നിരവധി സിനിമകളിൽ നായികയായും സഹനടിയായും മീര അഭിനയിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ സിനിമകളിൽ താരം അഭിനയിച്ചു. മീര തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കുന്നത് തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെയാണ്.

ഇപ്പോഴിതാ ഒരു വ്യാജ അക്കൗണ്ടിന് എതിരെ പ്രതികരണവുമായി ഫേസ്ബുക്ക് ലൈവിൽ വന്നിരിക്കുകയാണ് താരം. തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും അതിൽ നിന്ന് പലർക്കും മെസ്സേജ് ആയച്ചെന്നും താരം പറയുന്നു. മീരയുടെ മെസേജുകൾ ആണെന്ന് അവകാശപ്പെട്ട വിപിൻ എന്നൊരാൾ തന്റെ ഫ്രണ്ടിന് മെസ്സേജ് അയച്ചു.

‘ഞാൻ ആർക്കും ഫോട്ടോ എടുത്തു തരാൻ ആവശ്യപ്പെട്ടിട്ടില്ല.. ഇയാളെ തനിക്ക് അറിയുകയില്ല, ആർക്കും ഞാൻ മെസേജ് അയച്ചിട്ടില്ല. തന്റെ പേരിൽ ഫേക്ക് അക്കൗണ്ടുണ്ടാക്കി എല്ലാവർക്കും മെസ്സേജ് അയക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജ് വെരിഫിഡ് ആണെന്ന് മീര ലൈവിൽ പറഞ്ഞു.

മീര ഇപ്പോൾ അജ്‌മാനിൽ ഗോൾഡ് 104.3 എഫ്.എമ്മിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്യുകയാണ്. ഗോൾഡ് കോയിൻസ് എന്ന ചിത്രത്തിലാണ് മീര മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. മല്ലു സിംഗ്, കടൽ കടന്നൊരു മാത്തുക്കുട്ടി, സീനിയർസ്, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയ സിനിമകളിൽ മീര അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS
NEWER POST‘അവൾ സമ്മതം മൂളി..’ – ബാഹുബലിയിലെ വില്ലൻ റാണ ദഗ്ഗുബതി വിവാഹിതനാകുന്നു..!! വൈറൽ