‘മോനിഷയുടെ മരണത്തോടെ അതിലുള്ള വിശ്വാസം എനിക്ക് ഇല്ലാതായി..’ – തുറന്ന് പറഞ്ഞ് എം.ജി ശ്രീകുമാർ

‘മോനിഷയുടെ മരണത്തോടെ അതിലുള്ള വിശ്വാസം എനിക്ക് ഇല്ലാതായി..’ – തുറന്ന് പറഞ്ഞ് എം.ജി ശ്രീകുമാർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകന്മാരിൽ ഒരാളാണ് എം.ജി ശ്രീകുമാർ. സംഗീത സംവിധായകൻ എം.ജി രാധാകൃഷ്‌ണൻ ശ്രീകുമാറിന്റെ സഹോദരനാണ്. നിരവധി സിനിമകളിൽ ശ്രീകുമാർ തന്റെ ശബ്ദാമാധുര്യം അറിയിച്ചിട്ടുണ്ട്. നടൻ മോഹൻലാലിൻറെ ചിത്രങ്ങളിലാണ് ശ്രീകുമാർ കൂടുതലായി പാടിയിട്ടുള്ളത്.

മോഹൻലാലിൻറെ ശബ്ദത്തിന് സാമ്യം അതിന് കാരണമായിട്ടുണ്ട്. ഒരു കാലത്ത് മോഹൻലാലിൻറെ സിനിമകളിൽ അദ്ദേഹം തന്നെയാണോ പാടിയത് പലരും സംശയിച്ചിരുന്നു. അതവരുടെ ശബ്ദത്തിന്റെ സാമ്യത കൊണ്ടാണ്. 130-ലേറെ മലയാള സിനിമകളിൽ എം.ജി ശ്രീകുമാർ ഇതിനോടകം പാടി.

ഇപ്പോഴിതാ എം.ജി ശ്രീകുമാർ ഒരു സ്വകാര്യ ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യം ഇപ്പോഴും വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘സമയത്തിലും രാശിയിലും’ ഒക്കെ വിശ്വാസമുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

‘ഞാൻ അങ്ങനെ ജോൽസ്യനെ പോയി കാണുന്ന ഒരാളൊന്നുമല്ല, പിന്നെ നമ്മളൊക്കെ എന്തെങ്കിലും വിഷമുള്ളപ്പോളാണല്ലോ പെട്ടന്ന് അങ്ങോട്ടേക്ക് ഓടുന്നത്. അതിൽ ഒന്നും ഒരു കാര്യവുമില്ല. ഇത് നമ്മുടെ ഒരു സമാധാനം മാത്രമാണ്. നമ്മുക്ക് വരേണ്ടത് വരും.. കിട്ടേണ്ടത് കിട്ടും..’ എം.ജി ശ്രീകുമാർ പറഞ്ഞു.

നടി മോനിഷയുടെ കാര്യം ഉദാഹരണമായി ശ്രീകുമാർ പറയുകയും ചെയ്‌തു. ‘മോനിഷ കല്യാണം കഴിക്കും, രണ്ട് കുട്ടികളുടെ അമ്മയാകും എന്നൊക്കെ പറഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാണ് അപകടത്തിൽ മരിക്കുന്നത്. നമുക്കൊന്നും നമ്മുടെ ജീവിതത്തെ പറ്റി പ്രവചിക്കാൻ പറ്റില്ല..’ എം.ജി ശ്രീകുമാർ കൂട്ടിച്ചേർത്തു.

CATEGORIES
TAGS