എഡിറ്റ് ചെയ്ത് ചിത്രവുമായി ആരാധകൻ..!! ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാൻ ആരാധകനെ ക്ഷണിച്ച് ഉണ്ണി മുകുന്ദൻ
മസിലളിയന്‍ എന്ന് പ്രേക്ഷകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുടെ കമന്റുകള്‍ക്കെല്ലാം മറപടി നല്‍കാറുണ്ട്. അത്തരത്തില്‍ ഒരു മറുപടിയാണ് ഇപ്പോള്‍ ശ്രദ്ദേയമാകുന്നത്.
ഫേസ്ബുക്ക് വഴി താരത്തെ നേരിട്ട് കാണണം എന്ന ആഗ്രഹിച്ച ആരാധകനോട് ഏറ്റവും പുതിയ ചിത്രം മേപ്പടിയാന്റെ ഈരാറ്റുപേട്ടയിലെ ലൊക്കേഷനില്‍ വന്ന് കണ്ട് ഫോട്ടോയും എടുത്തോളാന്‍ ഉണ്ണി മറുപടി നല്‍കി. ആരാധകന്‍ താരത്തിന്റെ എഡിറ്റ് ചെയ്ത ഫോട്ടോയും കമന്റിനൊപ്പം നല്‍കിയിരുന്നു. രാജീവ് രവീന്ദ്രന്‍ എന്ന ആരാധകനാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആവശ്യം മുന്നോട്ടുവച്ചത്.
ഇതിന് മുന്‍പ് കൂളിംഗ് ഗ്ലാസ് ചോദിച്ച ആരാധകന് താരം അത് അയച്ചു കൊടുത്തത് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായിരുന്നു. 2019 ഫെബ്രുവരി മാസമാണ് താരത്തിന്റെ പുതിയ ചിത്രം മേപ്പാടിയാന്റെ പ്രഖ്യാപനം ജയസൂര്യയുടെ പേജ് വഴി നടന്നത്.
വിഷ്ണു മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരീഷ് കണാരന്‍, അലെന്‍സിയര്‍, ശ്രീനിവാസന്‍, സൈജു കുറുപ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.