ആർക്കെങ്കിലും വിഷമം ആയിട്ടുണ്ടെങ്കിൽ മാപ്പ്..!! ഇനി ക്ഷമയുടെ പാതയിലൂടെ പോകാമെന്ന് ഷെയ്ൻ നിഗം

ആർക്കെങ്കിലും വിഷമം ആയിട്ടുണ്ടെങ്കിൽ മാപ്പ്..!! ഇനി ക്ഷമയുടെ പാതയിലൂടെ പോകാമെന്ന് ഷെയ്ൻ നിഗം

സിനിമയിലെ വില.ക്കിന്റെ പേരിലുള്ള വിഷയം വലിയ രീതിയില്‍ വിവാദമാകുമ്പോള്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം രംഗത്ത്. താരത്തെ വിലക്കിക്കൊണ്ടുള്ള സംഘടനയുടെ തീരുമാനത്തിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും പല അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ വരെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ വേദിയില്‍ ഷെയ്ന്‍ നടത്തിയ പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടുതിനാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് സംഘടനകള്‍ വ്യക്താമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സത്യം വെളിപ്പെടുത്തി ഷെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നത്. എന്നാല്‍ ദൃശ്യ മാധ്യമ സുഹൃത്തുക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്നാണ് ചോദിച്ച് താന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സംഘടന എന്നും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയാണെന്നും നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാമെന്നും താരം കുറിച്ചു.

CATEGORIES
TAGS

COMMENTS