‘ഇതെന്റെ റൗഡികൾ..’; നസ്രിയയുടെ പോസ്റ്റിന് ദുൽഖറിന്റെ കിടു കമന്റ്

‘ഇതെന്റെ റൗഡികൾ..’; നസ്രിയയുടെ പോസ്റ്റിന് ദുൽഖറിന്റെ കിടു കമന്റ്

മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളാണ് നസ്രിയയും ഫഹദും. വിവാഹ ശേഷം നസ്രിയ നാലു വര്‍ഷക്കാലം അഭിനയത്തില്‍ നിന്ന് മാറി നിന്നിരുന്നു. പിന്നീട് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ കൂടെയിലൂടെയായിരുന്നു തിരിച്ച് വരവ് നടത്തിയത്.

സിനിമയിലില്ലെങ്കിലും ആരാധകര്‍ക്ക് വളരെ സുപരിചിതയാണ് ദുല്ഖറിന്റെ ഭാര്യ അമാല്‍ സൂഫിയയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ തന്റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് വൈറലാകുകയാണ്. അമാലുമൊത്തുള്ള ചിത്രമാണ് നസ്രിയ പങ്കുവച്ചത്. ചിത്രത്തിന് ദുല്‍ഖര്‍ ”റൗഡികള്‍” എന്ന് കമന്റും ചെയ്തിട്ടുണ്ട്.

ഫഹദുമൊത്ത് ട്രാന്‍സിലൂടെ വീണ്ടും തിരിച്ചെത്തുകയാണ് നസ്രിയ. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദിന്റെ നായികയായി നസ്രിയ എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാന്‍സ്.

ഇരുവരും ഒന്നിക്കുന്ന ചിത്രം ട്രാന്‍സ് നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം താരം ഫര്‍ഹാനുമൊത്തുള്ള മറ്റൊരു ചിത്രം പങ്കുവച്ചിരുന്നു. ചിത്രം സോഷ്യല്മീഡിയയില്‍ വൈറലായിരുന്നു.

CATEGORIES
TAGS

COMMENTS