ജ്യോതികൃഷ്ണയുടെ കൺമണിയ്ക്ക് ചോറൂണ്..!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ജ്യോതികൃഷ്ണയുടെ കൺമണിയ്ക്ക് ചോറൂണ്..!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വിവാഹ ശേഷം സിനിമയില്‍ അധികമൊന്നും കാണാത്ത താരമാണ് നടി ജ്യോതി കൃഷ്ണ. ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ രാജയാണ് ജ്യോതിയെ വിവാഹം ചെയ്തത്. വിവാഹ ശേഷം താരത്തിന്റെ വിശേഷങ്ങള്‍ ഒന്നും ആരാധകര്‍ അറിഞ്ഞിരുന്നില്ല.

ദുബായിലാണ് അരുണ്‍ ജോലി ചെയ്യുന്നത്. 2018 നവംബര്‍ 19 നാണ് ഇരുവരുടെയും വിവാഹ നടന്നത്. ലൈഫ് ഓഫ് ജോസൂട്ടി, ഞാന്‍, പാതിരാമണല്‍, ഗോഡ് ഫോര്‍ സെയില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജ്യോതി കൃഷ്ണ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. മുന്‍ നിര നായിക പദവിയില്‍ നിന്നു തിളങ്ങവെയാണ് താരം വിവാഹിതയായി സിനിമ ഉപേക്ഷിച്ചത്. പിന്നീട് കുടുംബ ജീവിതത്തിന്റെ തിരക്കുകളില്‍ താര സന്തുഷ്ടയായി ജീവിക്കുകയായിരുന്നു.

ഏറെ കാലത്തിന് ശേഷം താരം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. താരത്തിന് കുഞ്ഞ് പിറന്ന വാര്‍ത്തയാണ് പങ്കു വയ്ക്കുന്നത്. കുഞ്ഞിന്റെ ചോറൂണിന്റെ ചിത്രം താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ധ്രുവ് ശൗര്യ ആണ് ജ്യോതി – അരുണ്‍ ആനന്ദ് രാജ ദമ്പതികളുടെ മകന്റെ പേര്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പെട്ടന്ന് വൈറലായിട്ടുണ്ട്.

CATEGORIES
TAGS

COMMENTS