ആ ഒരാൾക്ക് വേണ്ടിയാണ് ഷോ കണ്ടത്..!! ഇനി ബിഗ് ബോസ് കാണുന്നില്ലെന്ന് നടി അശ്വതി
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ഷോയായ ബിഗ് ബോസ് സീസണ്‍ ടുവില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ രജിത് കുമാര്‍ അപ്രതീക്ഷിതമായി പുറത്താക്കുന്നത്. ഇന്നലെ ആയിരുന്നു അദ്ദേഹം കൊച്ചി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്.
അദ്ദേഹത്തെ സ്വീകരിക്കാന്‍ വന്‍ ജനാവലി ആയിരുന്നു എയര്‍പോര്‍ട്ടില്‍ എത്തിയത്. കൊറൊണ വൈറസ് ഭീതിയെ തുടര്‍ന്ന് ഗവണ്‍മെന്റ് ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതും സ്വീകരണങ്ങളും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു ഈ നിയമങ്ങളെല്ലാം ലംഘിച്ചായിരുന്നു രജിത് ആരാധകര്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയത്. 75 പേരോളം ആളുകൾക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.
രജിത് പുറത്തായതിനാല്‍ ഷോ കാണുന്നത് ഉപേക്ഷിക്കുകയാണെന്ന് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അശ്വതി വ്യക്തമാക്കുകയാണ്. വീണയ്ക്ക് വേണ്ടി കണ്ടു തുടങ്ങിയ പരിപാടിയായിരുന്നു. സാധാരണ ഒരു പ്രോഗ്രാം കുത്തിയിരുന്ന് കാണുകയോ അതിന് അഭിപ്രായം പറയുകയോ ചെയ്യുന്ന വ്യക്തിയല്ല താൻ.
പക്ഷേ ഷോ കണ്ടുതുടങ്ങിയപ്പോള്‍ മുതല്‍ രജിത് കുമാറിന്റെ പ്രകടനം ഇഷ്ടമായിരുന്നുവെന്നും വീണ പുറത്തുവന്നതിന് ശേഷം രജിതിന്റെ ആരാധികയായെന്നും അദ്ദേഹം പുറത്തായതിനാല്‍ ഷോ കാണുന്നത് നിര്‍ത്തുകയാണെന്നും അശ്വതി വ്യക്തമാക്കി.