‘അമ്പോ ആരപ്പാ ഇത്!! വേറെ ലെവൽ ഫോട്ടോഷൂട്ടുമായി നടി ശ്രിന്ദ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘അമ്പോ ആരപ്പാ ഇത്!! വേറെ ലെവൽ ഫോട്ടോഷൂട്ടുമായി നടി ശ്രിന്ദ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

1983 എന്ന എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പൊളി നായകനായി എത്തിയ സിനിമയിൽ സച്ചിനെ അറിയാത്ത പെൺകുട്ടിയായ സുശീല എന്ന കഥാപാത്രത്തിലൂടെ മലയാളിമനസ്സുകളിൽ ഇടം നേടിയ താരമാണ് നടി ശ്രിന്ദ അർഹാൻ. വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് എത്തിയ നടിയാണ് ശ്രിന്ദ. അഭിനയമോഹം കൊണ്ട് ശ്രിന്ദ ആദ്യം സിനിമയിൽ സഹസംവിധായകയായി.

അതിന് ശേഷമാണ് 2010-ൽ ഫോർ ഫ്രണ്ട്സിൽ ശ്രിന്ദ ആദ്യമായി അഭിനയിക്കുന്നത്. ആദ്യം ചെറിയ ചെറിയ വേഷങ്ങളിൽ തിളങ്ങിയ ശ്രിന്ദ 1983-ൽ അഭിനയിച്ച ശേഷമാണ് ആരാധകർ ഉണ്ടായത്. സുശീലയെ അത്ര മനോഹരമായിട്ടാണ് ശ്രിന്ദ അവതരിപ്പിച്ചത്. ഹാസ്യ കഥാപാത്രങ്ങളിൽ കൂടുതൽ തിളങ്ങാൻ താരത്തിന് സാധിക്കുകയും ചെയ്തു.

ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ശ്രിന്ദ അവസാനമായി അഭിനയിച്ചത് ട്രാൻസ്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നീ സിനിമകളിലാണ്. രണ്ട് വർഷം മുമ്പായിരുന്നു ശ്രിന്ദ സംവിധായകനായ സിജു എസ് ബാവയുമായി രണ്ടാമത് വിവാഹിതയായത്. ആദ്യ വിവാഹബന്ധത്തിൽ ഒരു മകൻ ശ്രിന്ദയ്ക്കുണ്ട്.

സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിട്ടുള്ള ശ്രിന്ദ കിടിലം ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. അൽപ്പം സ്റ്റൈലിഷ് ലുക്കിലാണ് ശ്രിന്ദ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സുശീല എന്ന നാടൻ പെൺകുട്ടിയെ അവതരിപ്പിച്ച നടിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ആൽവിൻ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിട്ടുള്ളത്.

CATEGORIES
TAGS