‘മൂന്നാറിലെ പ്രണയാർദ്രമായ നിമിഷങ്ങൾ പങ്കുവച്ച് മണ്ഡോദരിയും ലോലിതനും..’ – ഫോട്ടോസ് വൈറലാകുന്നു!!

‘മൂന്നാറിലെ പ്രണയാർദ്രമായ നിമിഷങ്ങൾ പങ്കുവച്ച് മണ്ഡോദരിയും ലോലിതനും..’ – ഫോട്ടോസ് വൈറലാകുന്നു!!

മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് ആക്ഷേപഹാസ്യ പരിപാടികളിൽ ഒന്നാണ് മറിമായം. 2011-ൽ ആരംഭിച്ച പരിപാടിയും ഇപ്പോഴും വിജയകരമായി മുമ്പോട്ട് പോയികൊണ്ടിരിക്കുകയാണ്. നടി രചന നാരായണൻകുട്ടിയെ പോലെയുള്ളവർ സിനിമയിലേക്ക് എത്താൻ പ്രധാനപങ്കുവഹിച്ച പ്രോഗ്രാം ആയിരുന്നു മറിമായം. അതുപോലെ നിരവധി ഹാസ്യതാരങ്ങളെയും മലയാള സിനിമയ്ക്ക് സംഭാവന ചെയ്തു.

മറിമായത്തിൽ ആദ്യ എപ്പിസോഡുകൾ മുതലേ ഉണ്ടായിരുന്ന ഒരാളാണ് സ്നേഹ ശ്രീകുമാർ. മണ്ഡോദരി എന്ന സ്നേഹ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ പിന്തുണ വളരെ വലുതാണ്. ആദ്യ കാലങ്ങളിൽ ആ പരിപാടിയിൽ ഉണ്ടായിരുന്ന മറ്റൊരു താരമാണ് എസ്.പി ശ്രീകുമാർ. ഇരുവരുടെയും കോംബിനേഷൻ സീനുകൾ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായിരുന്നു.

എന്നാൽ ജീവിത്തിലും ഇരുവരും ഒന്നിച്ച് സഞ്ചരിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു സ്നേഹയും ശ്രീകുമാറും തമ്മിൽ വിവാഹിതരായത്. സ്നേഹയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ടെലിവിഷൻ പരിപാടികളിൽ മാത്രമല്ല ഇരുവരും സിനിമയിലും സജീവമായി അഭിനയിക്കുന്നവരാണ്.

ഇപ്പോഴിതാ മൂന്നാറിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ താരദമ്പതികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ‘പ്രണയം.. പ്രണയം മാത്രമാണ്.. അവനോടൊപ്പമുള്ള നിമിഷങ്ങളിൽ ഞാൻ സന്തുഷ്ടയാണ്..’, സ്നേഹ ശ്രീകുമാറിനും ഒപ്പമുള്ള മൂന്നാറിലെ ചിത്രങ്ങൾക്ക് ഒപ്പം ക്യാപ്ഷൻ നൽകി.

കൈരളി ടി.വിയിലെ ലൗഡ് സ്പീക്കർ എന്ന പരിപാടിയും അതുപോലെ മറിമായതിലുമാണ് സ്നേഹ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശ്രീകുമാർ ആണെങ്കിൽ ഫ്‌ളവേഴ്‌സ് ചാനലിൽ ചക്കപ്പഴം എന്ന സൂപ്പർഹിറ്റ് കോമഡി സീരിയലിലും അഭിനയിക്കുന്നു.മെമ്മറീസിലെ സൈക്കോ കില്ലറുടെ റോളിൽ അഭിനയിച്ച ശേഷമാണ് താരത്തിന് ആരാധകർ ഏറെയായത്.

CATEGORIES
TAGS