‘ഞങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായം, അമ്മയാകാനൊരുങ്ങി ശ്രേയ ഘോഷാൽ..’ – ഫോട്ടോ വൈറൽ
ഗായിക ശ്രേയ ഘോഷാലിന്റെ കുടുംബജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം വന്നെത്തിയിരിക്കുകയാണ്. ശ്രേയ ഘോഷാൽ മലയാളികൾ ഉൾപ്പടെ ഇന്ത്യയിൽ ഒട്ടാകെ ഒരുപാട് ആരാധകരുള്ള ഒരു പിന്നണി ഗായികയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഈ ബംഗാളി പാട്ടുകാരി പാടിയിട്ടുണ്ടെന്നത് തന്നെ വലിയ സംഭവമാണ്.
നാല് ദേശീയ അവാർഡുകളാണ് നിരവധി സംസ്ഥാന അവാർഡുകളും നേടിയിട്ടുള്ള ശ്രേയയുടെ ശബ്ദമാധുര്യം കേൾക്കാത്ത സിനിമ ആസ്വാദകർ ഉണ്ടായിരിക്കില്ല. 2015-ലാണ് ശ്രേയ ഘോഷാൽ വിവാഹിതയാവുന്നത്. കുട്ടികാലം മുതൽ സുഹൃത്തായിരുന്ന ഷിലാദിത്യ എന്നയാളെ ആണ് ശ്രേയ വിവാഹം ചെയ്തത്.
തങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്ന പുതിയ അതിഥിയെ കുറിച്ച് ശ്രേയ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടികളിലൂടെ.പങ്കുവച്ചിരിക്കുകയാണ്. താൻ ഗർഭിണിയാണെന്നും തങ്ങളുടെ കുഞ്ഞാതിഥിയെ സ്വീകരിക്കാൻ തയാറെടുക്കുവാണെന്നും ശ്രേയ പോസ്റ്റ് ചെയ്തു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ശ്രേയയ്ക്കും ഭർത്താവിനും ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്.
‘ബേബി ശ്രേയദിത്യ വന്നുകൊണ്ടിരിക്കുന്നു! ഈ വാർത്ത നിങ്ങളുമായി പങ്കിടുന്നതിൽ ഷിലാദിത്യയും ഞാനും അതിയായി സന്തോഷിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിനായി ഞങ്ങൾ സ്വയം തയ്യാറാകുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹങ്ങളും ആവശ്യമാണ്..’, ശ്രേയ നിറവയറുമായി നിൽക്കുന്ന ചിത്രത്തോടൊപ്പം പങ്കുവെച്ചു.