‘ക്ലാസ്സ്‌മേറ്റ്സിലെ റസിയ തന്നെയാണോ ഇത്? ഷോർട്ട് ഡ്രസ്സിൽ ആരാധകരെ ഞെട്ടിച്ച് രാധിക..’ – ഫോട്ടോസ് വൈറൽ

‘ക്ലാസ്സ്‌മേറ്റ്സിലെ റസിയ തന്നെയാണോ ഇത്? ഷോർട്ട് ഡ്രസ്സിൽ ആരാധകരെ ഞെട്ടിച്ച് രാധിക..’ – ഫോട്ടോസ് വൈറൽ

ലാൽ ജോസ് സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിൽ ഒന്നായി മാറിയ സിനിമയാണ് ക്ലാസ്സ്‌മേറ്റ്സ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരെയ്ൻ, കാവ്യാ മാധവൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ എത്തി പ്രേക്ഷകരുടെ ഗംഭീരാഭിപ്രായം നേടി ബ്ലോക്കബ്സ്റ്റർ വിജയം നേടിയ സിനിമയാണ് ക്ലാസ്സ്‌മേറ്റ്സ്.

സിനിമയിലെ ഓരോ കഥാപാത്രവും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണ്. സുകുമാരനും സതീശൻ കഞ്ഞികുഴിയും പയസും മുരളിയും താരകുറുപ്പും എല്ലാം കോളേജിൽ നമ്മുക്കൊപ്പം പഠിച്ച പലരുടെയും മുഖമായി നമ്മുക്ക് കാണാൻ സാധിക്കും. സിനിമയിലെ വളരെ പ്രധാനറോൾ ചെയ്ത മറ്റൊരു താരത്തെ ആ പേരിലാണ് ഇപ്പോഴും അറിയപ്പെടുന്നത്.

ആളാരാണെന്ന് അല്ലേ? റസിയ..! എന്റെ ഖല്ബിലെ എന്ന് തുടങ്ങുന്ന ഗാനം കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓർമ്മ വരുന്ന മുഖം റസിയയുടെ ആയിരിക്കും. തട്ടമിട്ട് കോളേജിന്റെ വരാന്തയിലൂടെ ഓടിപ്പോകുന്ന ആ മുഖം മലയാളികൾക് മറക്കാൻ പറ്റില്ല. അത് അവതരിപ്പിച്ച നടി രാധികയെ ആ പേരിലാണ് മലയാളികൾ ഇന്നും വിളിക്കുന്നത്.

മോഹൻലാലിൻറെ വിയറ്റ്നാം കോളനിയിൽ ബാലതാരമായി അഭിനയിച്ച് അഭിനയരംഗത്തേക്ക് വന്ന
രാധിക കുറെ സിനിമകളിൽ അഭിനയിച്ചെങ്കിലും റസിയ എന്ന പേരിലാണ് ഇന്നും അറിയപ്പെടുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ രാധിക തന്റെ പേരിനൊപ്പം റസിയ എന്ന് കൊണ്ടുനടക്കുന്നതും അതുകൊണ്ട് തന്നെയാണ്.

തട്ടമിട്ട് പ്രേക്ഷകർ സ്‌ക്രീനിൽ കണ്ട റസിയ അല്ല ജീവിതത്തിൽ രാധിക. ഷോർട്ട് ഡ്രസ്സിലുള്ള പുതിയ ഫോട്ടോസ് കണ്ടാൽ ക്ലാസ്സ്‌മേറ്റ്സിലെ റസിയ തന്നെയാണോ ഇതെന്ന് ആരാധകർക്ക് തോന്നിപോകും. പുതിയ ഫോട്ടോസ് കണ്ട് ആരാധകർ ശരിക്കും ഞെട്ടിയിരിക്കുകയാണ്. കിടിലം മേക്കോവറാണ് താരത്തിന്റേതെന്ന് ആരാധകർ പറയുന്നത്.`പ്രജിത് നായരാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

CATEGORIES
TAGS