‘നെറ്ഫ്ലിക്സിന് വേണ്ടി കിടിലം ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അമല പോൾ, മോശം കമന്റുകൾ..’ – ചിത്രങ്ങൾ കാണാം

‘നെറ്ഫ്ലിക്സിന് വേണ്ടി കിടിലം ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അമല പോൾ, മോശം കമന്റുകൾ..’ – ചിത്രങ്ങൾ കാണാം

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അമല പോൾ. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച നടിയായി മാറിയ അമല പോളിന് അതോടൊപ്പം ഒരുപാട് ആരാധകരുമുണ്ടായി.

മോഹൻലാലിനൊപ്പമുള്ള റൺ ബേബി റൺ എന്ന സിനിമയാണ് കേരളത്തിൽ അമല പോളിന് ഇത്രയേറെ ആരാധകരെ ഉണ്ടാക്കി കൊടുക്കാൻ കാരണമായത്. ഒരുപിടി നല്ല കഥാപാത്രങ്ങൾ അമല പോൾ മലയാളികൾക്ക് അഭിനയത്തിലൂടെ സമ്മാനിച്ചിട്ടുണ്ട്. തമിഴിൽ മൈന എന്ന ചിത്രത്തിലെ അഭിനയത്തിന് അവിടുത്തെ സ്റ്റേറ്റ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് താരം.

താരത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറെയാണ്. ഈ കഴിഞ്ഞ ദിവസം ഒ.ടി.ടി പ്ലാറ്റഫോമായ നെറ്ഫ്ലിക്സിന് വേണ്ടി ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ അമല പോൾ പങ്കുവച്ചിരുന്നു. ഷോർട് ഡ്രസ്സ് ധരിച്ച് ഗ്ലാമറസ് ലുക്കിൽ എത്തിയിട്ടുള്ള അമലയുടെ ചിത്രങ്ങൾക്ക് താഴെ ചിലർ മോശം കമന്റുകളും ഇട്ടിട്ടുണ്ട്.

‘ആ തുട ഇഷ്ടപ്പെട്ടു..’, എന്നായിരുന്നു ഒരു ചെറുപ്പക്കാരൻ ഫോട്ടോസിന് നൽകിയ കമന്റ്. വേറെയും ഒരുപാട് മോശം കമന്റുകൾ താഴെ വന്നിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളിൽ കിടിലം ലുക്കിൽ എത്തിയ താരത്തിന്റെ കോസ്റ്റിയൂം ചെയ്തിരിക്കുന്നത് ഋതി രാഹുൽ ഷായാണ്. ലേഖ ഗുപ്‌തയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS