‘ഇവിടുത്തെ കാറ്റാണ് കാറ്റ്!! ബോളിവുഡ് നടി ശില്പ ഷെട്ടിക്ക് കിട്ടിയ എട്ടിന്റെ പണി..’ – വീഡിയോ വൈറൽ
1993-ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ നായകനായ ‘ബാസിഗർ’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമയിലേക്ക് എത്തിയ താരമാണ് നടി ശില്പ ഷെട്ടി. കഴിഞ്ഞ 28 വർഷത്തോളമായി ബോളിവുഡ് സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ശില്പ ഷെട്ടി ഒരു നിർമ്മാതാവ് കൂടിയാണ്. ബസിനെസുകാരനായ രാജ് കുന്ദ്രയാണ് താരത്തിന്റെ ഭർത്താവ്. രണ്ട് കുട്ടികളും ഇരുവർക്കുമുണ്ട്.
ഭർത്താവ് രാജ് കുന്ദ്ര കുറച്ച് മാസങ്ങൾക്ക് മുമ്പ് പോ.ൺ സിനിമകളുടെ നിർമ്മാണത്തിലും സ്ട്രീമിങ്ങിലും പങ്കുള്ളതായി ആരോപിച്ച് അറ.സ്റ്റിലാവുകയും പിന്നീട് ജാ.മ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. ആ സമയങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ രാജ് കുന്ദ്രയെക്കാൾ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത് ശില്പ ഷെട്ടിയായിരുന്നു. പിന്നീട് അതെല്ലാം മാറി പതിയെ വീണ്ടും ശില്പ തിരിച്ചുവരവ് നടത്തി.
എന്നാൽ ഈ കഴിഞ്ഞ ദിവസം ശില്പ പാപ്പരാസികളുടെ കണ്ണിൽപ്പെടുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് അപ്രതീക്ഷിതമായി ഒരു വില്ലൻ താരത്തിനൊരു എട്ടിന്റെ പണി കൊടുക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശില്പ ഷെട്ടി തന്റെ സഹോദരിയുടെ ജന്മദിനത്തിൽ ഭർത്താവിനൊപ്പം പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്.
View this post on Instagram
ഓറഞ്ച് നിറത്തിലെ സ്ലിറ്റ് ടൈപ്പ് വസ്ത്രമായിരുന്നു ശില്പ ചടങ്ങളിൽ ഇട്ടിരുന്നത്. ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന സമയത്ത് ശക്തമായ കാറ്റ് വീശുകയും തന്റെ വസ്ത്രം പാറിപോവുകയും ചെയ്തു. കാറ്റിന്റെ എതിർ ദിശയിൽ നിന്ന് നടന്നു വന്ന ശിൽപയ്ക്ക് പണി പാളിയെന്ന് മനസ്സിലായി പിന്നീട് നേരെ തിരിഞ്ഞു നിൽക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.