‘സഹായിയെ സ്വിമ്മിങ് പൂളിൽ തള്ളിയിട്ട് സാറ അലിഖാന്റെ പ്രാങ്ക്, രൂക്ഷവിമർശനം..’ – വീഡിയോ കാണാം

ബോളിവുഡ് ഇതിഹാസം സൈഫ് അലി ഖാന്റെ മകളും ഇന്ന് ബോളിവുഡ് സിനിമയിൽ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളുമാണ് സാറ അലിഖാൻ. സൈഫിന്റെ ആദ്യ ഭാര്യയായ നടി അമൃത സിങ്ങിലുണ്ടായ മകളാണ് സാറ. പിന്നീട് അമൃതയുമായി വേർപിരിഞ്ഞ സൈഫ് കരീന കപൂറുമായി വിവാഹിതനായി. മകൾ സാറ അലിഖാനും അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെ എത്തി.

സുശാന്ത് സിംഗ് രാജ്പുത് നായകനായ കേദാർനാഥിലാണ് സാറ ആദ്യമായി അഭിനയിച്ചത്. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ സാറ വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുണ്ട്. സാറയുടെ വിശേഷങ്ങൾ അറിയാൻ എന്നും പ്രേക്ഷകർ താല്പര്യവും കാണിച്ചിട്ടുണ്ട്. സിനിമകൾ ഓരോന്നായി ഒന്നിനെ പിറകെ വന്നുകൊണ്ടേയിരുന്നു. സാറയുടെ താരമൂല്യവും പ്രശസ്തിയും വർദ്ധിച്ചുകൊണ്ടേയിരുന്നു.

ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരു വീഡിയോയിലെ സാറയുടെ പ്രവർത്തിയാണ് ഇതിന് കരണമായിരിക്കുന്നത്. തന്റെ സഹായിയായ സ്ത്രീയെ തികച്ചും അപ്രതീക്ഷിതമായി സ്വിമ്മിങ് പൂളിന് അരികിൽ നിന്നപ്പോൾ പിടിച്ചു തള്ളിയിട്ട് പ്രാങ്ക് ചെയ്ത സാറയ്ക്ക് ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും വിമർശനം കേൾക്കേണ്ടി വന്നത്.

‘ശരിക്കും!! ഇതാണോ തമാശ?’, സാറ ചെയ്തത് ശുദ്ധതെണ്ടിത്തരമാണ് തുടങ്ങിയ നിരവധി കമന്റുകൾ വിഡിയോയുടെ താഴെ വന്നിട്ടുണ്ട്. ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്ത നിൽക്കുമ്പോഴാണ് സാറ തന്റെ സഹായിയോട് ഈ പ്രവർത്തി ചെയ്തത്. എന്നാൽ സാറയെ അനുകൂലിച്ചും കുറച്ച് പേർ രംഗത്ത് വന്നിട്ടുണ്ട്. ഇത് ഇത്ര കാര്യമാക്കേണ്ടതില്ലയെന്നും സാറ ഉടൻ തന്നെ പൂളിൽ ഇറങ്ങി അവരെ സഹായിക്കുന്നുണ്ടെന്നുമാണ് ഈ കൂട്ടരുടെ വാദം.