‘കുടുംബത്തിന് ഒപ്പം വെള്ളച്ചാട്ടത്തിന് കീഴിൽ നീരാടി സീരിയൽ താരം ഷെമി മാർട്ടിൻ..’ – ഫോട്ടോസ് വൈറൽ
സൂര്യ ടി.വിയിൽ സംപ്രേക്ഷണം ചെയ്ത നന്ദനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ഷെമി മാർട്ടിൻ. ടെലിവിഷൻ സ്‌ക്രീനുകളിൽ വളർന്ന് വരുന്ന യുവ കലാകാരിയും മോഡലുമായ ഷെമി ആഭ്യന്തര വിമാന കമ്പനികളിൽ ക്യാബിൻ ക്രൂവ് മെമ്പറായി ജോലി ചെയ്തിരുന്ന ഒരാളാണ്. മൂന്ന് വർഷത്തോളം അതിൽ ജോലി ചെയ്ത ശേഷമാണ് ഷെമി സീരിയലിലേക്ക് എത്തിയത്.
അഭിനയത്തോടുള്ള അതിയായ ആഗ്രഹമാണ് ഷെമിയെ സീരിയലിലേക്ക് എത്തിച്ചത്. ആ തീരുമാനം വിജയത്തിൽ എത്തുകയും ചെയ്തിരുന്നു. തനിനാടൻ എന്ന മഴവിൽ മനോരമയിലെ പ്രോഗ്രാമിൽ അവതാരകയായി തിളങ്ങിയ ശേഷമാണ് വൃന്ദാവനം എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. അതൊരു മികച്ച തുടക്കമായി മാറി. ആ സീരിയലാണ് പിന്നീട് നന്ദനമായി മറ്റൊരു ചാനലിലേക്ക് മാറിയത്.
സീരിയൽ കഴിഞ്ഞ് ഏഴ് വർഷമായെങ്കിലും ഇപ്പോഴും ഓറഞ്ച് എന്ന ആ കഥാപാത്രത്തിന്റെ പേരിലാണ് ഷെമി അറിയപ്പെടുന്നത്. വിവാഹ ശേഷം മക്കൾ, അരയന്നങ്ങളുടെ വീട് തുടങ്ങിയ സീരിയലുകളിൽ ഷെമി അഭിനയിച്ചു. ഏഷ്യാനെറ്റിലെ പൗർണമി തിങ്കൾ എന്ന പരമ്പരയിലും ഷെമി ഭാഗമായി. ഇപ്പോൾ സൂര്യ ടി.വിയിലെ സ്വന്തം സുജാത എന്ന സീരിയലിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ഷെമി.
ഷെമി സീരിയൽ ഷൂട്ടിങ്ങുകൾ ഇടവേളകളിൽ ഇപ്പോൾ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാൻ പോയിരിക്കുകയാണ്. അതിന്റെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വെള്ളച്ചാട്ടത്തിന് കീഴിൽ മുങ്ങി നീരാടുന്ന ചിത്രങ്ങളാണ് ഷെമി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇടുക്കിയിലെ ആനയടിക്കുത്ത് വെള്ളച്ചാട്ടത്തിൽ ആണ് ഷെമി പോയിരിക്കുന്നതെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.