‘ഇതാരാ ഗ്രീക്ക് ദേവതയോ?, കറുപ്പ് ഗൗണിൽ അതീവ സുന്ദരിയായി സാനിയ ഇയ്യപ്പൻ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘ഇതാരാ ഗ്രീക്ക് ദേവതയോ?, കറുപ്പ് ഗൗണിൽ അതീവ സുന്ദരിയായി സാനിയ ഇയ്യപ്പൻ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമയിൽ യുവതലമുറയിലെ ‘ഫാഷൻ ക്വീൻ’ എന്ന അറിയപ്പെടുന്ന നടിയാണ് സാനിയ ഇയ്യപ്പൻ. വളരെ ചുരുങ്ങിയ വർഷംകൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ സാനിയ ബാലതാരമായിട്ട് സിനിമയിൽ അഭിനയിച്ച് പിന്നീട് നായികയായി മാറുകയായിരുന്നു. ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയായ ശേഷമാണ് സാനിയ സിനിമയിലേക്ക് എത്തുന്നത്.

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലാണ് സാനിയ പങ്കെടുത്ത് വിജയിയാവുന്നത്. നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായ അഭിനയിക്കുന്നത്. പിന്നീട് പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടിയിൽ ഒരു പാട്ടിൽ എന്നിവയിൽ താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ അക്കൗണ്ടിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത് കൊണ്ട് തന്നെ സാനിയയെ ‘ഫാഷൻ ക്വീൻ’ എന്നാണ് ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത്. സിനിമയിൽ വന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ഇത്രയേറെ ആരാധകർ ഉണ്ടാവാൻ കാരണവും അത് തന്നെയാണ്. ആദ്യ സിനിമയിലെ കഥാപാത്രം ട്രോളാൻ ആളുണ്ടായിരുന്നെങ്കിലും പിന്നീട് സാനിയയുടെ വർഷങ്ങളായിരുന്നു.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വീണ്ടും സാനിയയുടെ ഫോട്ടോസ് വൈറലാവുകയാണ്. കറുപ്പ് ഗൗൺ ധരിച്ച് അതീവ സുന്ദരിയായിട്ടാണ് സാനിയയെ ഫോട്ടോസ് കാണാൻ സാധിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ റിനി അലക്സിന്റെ തിരുവനന്തപുരത്തെ പുതിയ ഷോപ്പ് ഉത്‌ഘാടനം ചെയ്യാൻ എത്തിയതായിരുന്നു സാനിയ. അവിടെ നിന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മഹേക ഡിസൈൻസാണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തിരിക്കുന്നത്.

CATEGORIES
TAGS