‘നടി സ്വാസികയുടെ സംസ്ഥാന അവാർഡ് മോഷണം പോയി, ടെൻഷൻ അടിച്ച് താരം..’ – വീഡിയോ വൈറൽ

‘നടി സ്വാസികയുടെ സംസ്ഥാന അവാർഡ് മോഷണം പോയി, ടെൻഷൻ അടിച്ച് താരം..’ – വീഡിയോ വൈറൽ

കേരള സംസ്ഥാന അവാർഡിന് അർഹരായവർക്ക് ഈ കഴിഞ്ഞ ദിവസമാണ് പുരസ്‌കാരം വിതരണം ചെയ്തത്. അവാർഡ് നേടുകയെന്നത് ഏവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്നാൽ കിട്ടിയാൽ അവാർഡ് നിമിഷങ്ങൾക്ക് ഉള്ളിൽ നഷ്ടപ്പെട്ടാലോ? ആലോചിക്കാൻ കൂടി വയ്യ അല്ലേ! ആ അവസ്ഥയാണ് പ്രശസ്ത സിനിമ താരം സ്വാസിക വിജയ് കുറച്ച് നിമിഷങ്ങളിൽ അനുഭവിച്ചത്.

പ്രാങ്ക് വീഡിയോസിൽ കേമനായ പന്തളം അനൂപിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ സ്വാസികയുടെ അവാർഡ് അടിച്ചു മാറ്റുകയും അത് കുറച്ച് നിമിഷങ്ങൾ താരത്തെ ടെൻഷൻ അടിപ്പിക്കാൻ കാരണമാവുകയും ചെയ്തു. ഗുലുമാൽ ഓൺലൈൻ എന്ന യൂട്യൂബ് ചാനലിന് വേണ്ടിയാണ് അനൂപും സംഘവും ഈ വീഡിയോ എടുത്തത്.

നടൻ സിജു വിൽ‌സനും ഈ പ്രാങ്ക് വിജയിപ്പിക്കാൻ അവർക്കൊപ്പം കൂടെ നിന്നു. അവാർഡ് ഏറ്റുവാങ്ങിയ ശേഷം ഒരു ഹോട്ടലിൽ ഇന്റർവ്യൂ എടുക്കാൻ എന്ന വ്യാജേന വാസന്തി എന്ന സിനിമയ്ക്ക് അവാർഡിന് അർഹരായ എല്ലാവരും എത്തിയിരുന്നു. ഈ സമയത്ത് അനൂപിന്റെ സംഘത്തിലെ ഒരാൾ അവർക്കൊപ്പം നിന്ന് പണി പറ്റിച്ചത്.

ഇന്റർവ്യൂ ഷൂട്ട് നടക്കുന്ന സമയത്ത് അവർക്ക് അടുത്തിരുന്ന മേശ പുറത്ത് വച്ചിരുന്ന സ്വാസികയുടെ ഫലകം മാത്രം ആ പുള്ളി എടുത്ത് ആരും കാണാതെ അനൂപ് ഇരിക്കുന്ന മുറിയിലേക്ക് കൊണ്ട് പോയി. പിന്നീട് ഫലകം കാണുന്നില്ലായെന്ന് മനസ്സിലാക്കിയ സംഘം സ്വാസികയെ കൂടുതൽ ടെൻഷൻ അടിപ്പിക്കുകയും പൊലീസിനെ വിളിക്കാമെന്ന് പറയുകയും ചെയ്തു.

പൊലീസിനെ വിളിക്കാമെന്ന രീതിയിൽ സിജു വിൽ‌സൺ അനൂപിനെയാണ് വിളിച്ചത്. പിന്നീട് ഫോൺ കട്ട് ആയ ശേഷം കുറച്ച് മിനിറ്റുകൾക്ക് ഉള്ളിൽ അനൂപും അടിച്ചുമാറ്റിയ പുള്ളിയും താഴേക്ക് വരികയും സ്വഭാവം പ്രാങ്ക് ആണെന്ന് സ്വാസികയുടെ പറയുകയും ചെയ്തു. അപ്പോഴും അമളി പറ്റിയ കാര്യം സ്വാസിക മനസ്സിലാകുന്നത്. വീഡിയോ ഇതിനോടൊകം യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടം നേടി കഴിഞ്ഞു.

CATEGORIES
TAGS