‘നാടൻ വേഷത്തിലും ഗ്ലാമറസ് ആകാൻ പറ്റുമോ!! ഹോട്ട് ലുക്കിൽ തിളങ്ങി നടി സാനിയ..’ – ഫോട്ടോസ് വൈറൽ

ഡാൻസ് റിയാലിറ്റി ഷോയിൽ കുട്ടി മത്സരാർത്ഥിയായി കടന്നുവന്ന് പിന്നീട് സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും ശേഷം മലയാള സിനിമയിലെ യുവ നായികാ നടിയായി മാറുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. 2018-ൽ പതിനഞ്ചാം വയസ്സ് സിനിമയിൽ നായികയായി അഭിനയിച്ച സാനിയ ഇന്ന് മലയാള സിനിമയിലെ ഗ്ലാമറസ് താരമായി മാറി കഴിഞ്ഞിരിക്കുകയാണ്. പലർക്കും സാനിയ ഒരു പ്രചോദനവുമാണ്.

സിനിമയ്ക്ക് പുറത്തും സാനിയയെ ആളുകൾ ഗ്ലാമറസായിട്ടാണ് കൂടുതലും കാണുന്നത്. ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ടുകൾ ചെയ്യുക മാത്രമല്ല, പൊതുവെ താരത്തിനെ കാണുന്നത് ഇത്തരം വസ്ത്രങ്ങൾ ധരിച്ചു തന്നെയാണ്. പല ഗെറ്റപ്പുകളിലും സാനിയയെ ആരാധകർ കാണാറുമുണ്ട്. അഭിനയത്തിനെക്കാൾ താരത്തിന് പ്രശസ്തി നേടി കൊടുത്തത് മോഡലിംഗ് മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നത് കൊണ്ട് കൂടിയാണ്.

അതുപോലെ യാത്ര പോകാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് സാനിയ. പല രാജ്യങ്ങളിൽ യാത്ര പോവുകയും അവിടെ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും അതിൽ തന്നെ പല ഡ്രെസ്സുകളിൽ തിളങ്ങുകയും ചെയ്യാറുണ്ട്. ഈ അടുത്തിടെ തന്നെ ഓസ്ട്രേലിയ, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ സാനിയ യാത്ര പോയിരുന്നു. ഇവിടെയും ഹോട്ട് ലുക്കിലാണ് സാനിയ തിളങ്ങിയത്.

ഇപ്പോഴിതാ സാനിയയുടെ വിഷു സ്പെഷ്യൽ ഫോട്ടോസാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത്. ജിക്സൺ ഫ്രാൻസിസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ജോയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ട്രഡീഷണൽ ലുക്കിൽ ഗ്ലാമറസ് ആകാൻ സാനിയയ്ക്ക് മാത്രമേ സാധിക്കൂ എന്നാണ് ആരാധകർ പറയുന്നത്. പച്ച നിറത്തിലെ ബ്ലൗസും വെള്ള പാവാടയുമാണ് സാനിയ ധരിച്ചിരിക്കുന്നത്.

CATEGORIES
TAGS