‘ഇതാണ് പ്രണയം!! കടലിനെ സാക്ഷിയാക്കി അമൃതയ്ക്ക് ലിപ് ലോക്ക് നൽകി ഗോപി സുന്ദർ..’ – വീഡിയോ കാണാം

സിനിമ ലോകത്ത് താരദമ്പതിമാരുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾ എന്നും താല്പര്യം കാണിക്കാറുണ്ട്. സിനിമയിൽ അഭിനേതാക്കളായ ജോഡികളുടെ മാത്രമല്ല, മറ്റ് മേഖലയിലുള്ള താരജോഡികളെയും ഇഷ്ടമുള്ളവരാണ് മലയാളികൾ. മലയാള സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ഒരു സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അദ്ദേഹം ഗായികയായ അമൃത സുരേഷുമായി ഒന്നിച്ച് ജീവിക്കുകയാണ്.

ഇരുവരും നേരത്തെ വിവാഹിതരായി ബന്ധം വേർപിരിഞ്ഞവരാണ്. നടൻ ബാലയായിരുന്നു അമൃതയുടെ ആദ്യ ഭർത്താവ്. ഒരു മകളും ഈ ബന്ധത്തിൽ അമൃതയ്ക്കുണ്ട്. അമൃതയ്ക്ക് ഒപ്പമാണ് മകൾ താമസിക്കുന്നത്. ഗോപി സുന്ദറും നേരത്തെ വിവാഹ കഴിക്കുകയും അതിൽ രണ്ട് മക്കളുമുള്ള ഒരാളാണ്. ഇത് കൂടാതെ മറ്റൊരു ഗായികയായി ലിവിങ് റിലേഷൻഷിപ്പിലും ഗോപി സുന്ദർ പോയിരുന്നു. അത് അവസാനിപ്പിച്ച ശേഷമാണ് അമൃതയുമായി ഒന്നിക്കുന്നത്.

ഇപ്പോൾ ഇരുവരും അതിമനോഹരമായ ജീവിതത്തിലൂടെ കടന്നുപോയി കൊണ്ടിരിക്കുകയാണ്. ആർക്കും അസൂയ തോന്നുന്ന വിധത്തിലാണ് താരദമ്പതികൾ ഒന്നിച്ചു ജീവിക്കുന്നത്. ഒരുമിച്ച് യാത്രകൾ പോവുകയും ചടങ്ങുകളിൽ പങ്കെടുക്കുകയും ക്ഷേത്ര ദർശനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട് അമൃതയും ഗോപി സുന്ദറും. ഇരുവരും ഒരുമിച്ചുള്ള പ്രണയാർദ്രമായ നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ കടലിനെ സാക്ഷിയാക്കി സൂര്യാസ്തമയ സമയത്ത് ഗോപി സുന്ദർ സ്നേഹ ചുംബനം നൽകുന്ന ഒരു വീഡിയോ അമൃത തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുകയാണ്. ഇതുപോലെയൊരു പ്രണയ ജോഡി മലയാള സംഗീത ലോകത്തുണ്ടോ എന്ന് തോന്നിപോകും. “ഇതാണ് എന്റെ സ്ഥലം..”, എന്ന ക്യാപ്ഷനോടെയാണ് അമൃത ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കമന്റ് ബോക്സ് ഓഫാക്കി വെക്കുകയും ചെയ്തു.