‘കസവ് സാരിയിൽ മനം കവരുന്ന ലുക്കിൽ നവ്യ നായർ, എന്തൊരു അഴകെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി നവ്യ നായർ. കലോത്സവങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച് ശ്രദ്ധനേടിയ ശേഷം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച നവ്യയെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇഷ്ടത്തിന് ശേഷം ഇറങ്ങിയ മഴത്തുള്ളി കിലുക്കത്തിലും നവ്യ തന്നെയായിരുന്നു ദിലീപിന്റെ നായികയായി അഭിനയിച്ചത്.

പക്ഷേ നവ്യയ്ക്ക് പ്രേക്ഷക ശ്രദ്ധനേടി കൊടുത്ത സിനിമ പക്ഷേ അതായിരുന്നില്ല. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലാണ് നവ്യ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. അതിൽ ബാലാമണി എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച നവ്യ, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയെടുക്കുകയും ചെയ്തിരുന്നു. ക്ലൈമാക്സിലെ നവ്യയുടെ പ്രകടനം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു.

പിന്നീട് മലയാള സിനിമയിലെ സ്ഥിര സാന്നിദ്ധ്യമായി മാറാൻ നവ്യയ്ക്ക് സാധിക്കുകയും ചെയ്തു. വിവാഹിതയായ ശേഷം സിനിമയിൽ അത്ര സജീവമല്ല നവ്യ. ഒരു മകനും താരത്തിനുണ്ട്. മലയാളത്തിൽ പത്ത് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷമാണ് നായികയായി തിരിച്ചുവരവ് നടത്തിയത്. തിരിച്ചുവരവിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ഒരുങ്ങുകയാണ് നവ്യ, ജാനകി ജാനേയാണ് അടുത്ത നവ്യയുടെ ചിത്രം.

അതെ സമയം നവ്യയുടെ പുതിയ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ നമിതയുടെ മേക്കപ്പിൽ തനി നാടൻ ലുക്കിൽ സുന്ദരിയായി മാറിയിരിക്കുകയാണ് നവ്യ. കസവുകട എന്ന ബ്രാൻഡിന്റെ സാരിയാണ് നവ്യ ഇട്ടിരിക്കുന്നത്. നിതിൻ സി നന്ദകുമാറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഈ വേഷമാണ് നവ്യയ്ക്ക് ചേരുന്നതെന്ന് ഒരുപാട് കമന്റുകളും വന്നിട്ടുണ്ട്.