‘ഹണി റോസ് ആകാൻ ശ്രമിക്കുകയാണോ!! ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി അന്ന രാജൻ..’ – വീഡിയോ വൈറൽ

ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ആന്റണി വർഗീസ് എന്ന പുത്തൻ താരോദയത്തിന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ആന്റണിയെ കൂടാതെ നായികയായി അഭിനയിച്ച താരവും പുതുമുഖമായിരുന്നു. നിരവധി സിനിമകളിലൂടെ ഇന്ന് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടി അന്ന രാജനായിരുന്നു നായിക.

അന്നയുടെ ആദ്യ സിനിമ ആണെന്ന് തോന്നിപ്പിക്കാത്ത വിധത്തിലുള്ള ഒരു പ്രകടനമാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ അവസരങ്ങളും അന്നയ്ക്ക് ലഭിച്ചു. പക്ഷേ ഇന്നും അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപത്രത്തിലൂടെ തന്നെയാണ് അന്ന അറിയപ്പെടുന്നത്. അതിന് പ്രധാന കാരണം അതിലും നല്ല കഥാപാത്രങ്ങൾ പിന്നീട് അന്നയ്ക്ക് സിനിമയിൽ ലഭിച്ചിട്ടില്ല എന്നത് കൊണ്ടുമാണ്.

സിനിമകളിൽ അന്നയുടെ പ്രകടനം മോശമായി ഇതുവരെ വന്നിട്ടുമില്ല. ആദ്യ സിനിമയ്ക്ക് ശേഷം മോഹൻലാലിൻറെ നായികയായി വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. ലോനപ്പന്റെ മാമോദിസ, മധുരരാജ, സച്ചിൻ, സ്വർണമത്സ്യങ്ങൾ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി തുടങ്ങിയ സിനിമകളിൽ അന്ന അഭിനയിച്ചിട്ടുണ്ട്. ഇടുക്കി ബ്ലാസ്റ്റേഴ്സ് ആണ് അടുത്ത റിലീസ്.

ഇപ്പോഴിതാ അന്ന തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഹോട്ട് ലുക്ക് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. ഹണി റോസ് ആകാൻ ശ്രമിക്കുകയാണോ എന്നാണ് ചിലർ വീഡിയോയുടെ താഴെ ഇട്ട കമന്റുകൾ. കമന്റുകൾ കൂടിയപ്പോൾ താരം കമന്റ് ബോക്സ് ഓഫാക്കുകയും ചെയ്തു. ഷാനവാസ് ഖാനാണ് വീഡിയോ എടുത്തിരിക്കുന്നത്. ഷവാലി ഡിസൈനർ ആണ് കോസ്റ്റിയൂം.