‘ജോ ആൻഡ് ജോയിലെ എബിയുടെ നിമ്മി വാവ!! ക്യൂട്ട് ലുക്കിൽ സാനിയ ബാബു..’ – വീഡിയോ വൈറൽ
മലയാളത്തിൽ അടുത്തിടെ വലിയ ഹൈപ്പിൽ വരുന്ന സിനിമകളേക്കാൾ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടംപിടിക്കാറുളളത് വളരെ കുഞ്ഞു സിനിമകളാണ്. ചെറിയ ബഡ്ജറ്റിൽ ഇറങ്ങുന്ന ആ സിനിമകൾ തിയേറ്ററുകളിൽ കളക്ഷൻ വാരി വലിയ വിജയം ആവാറുണ്ട്. അത്തരത്തിൽ ഒരു സിനിമയായിരുന്നു കഴിഞ്ഞ മാസം പുറത്തിറങ്ങി തിയേറ്ററുകളിൽ ഹിറ്റായ ജോ ആൻഡ് ജോ.
നിഖില വിമൽ, മാത്യു തോമസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച സിനിമയിൽ നസ്ലെൻ ഗഫൂർ, ജോണി ആന്റണി, സ്മിനു സിജോ, മെൽവിൻ ജി ബാബു തുടങ്ങിയ താരങ്ങൾ അഭിനയിച്ചിരുന്നു. ഇതിൽ മെൽവിൻ അഭിനയിച്ച എബി എന്ന കഥാപാത്രത്തെ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. ലോക്ക് ഡൗൺ നാളിലെ ഒരു ശരാശരി കാമുകന്റെ അവസ്ഥ മെൽവിൻ ചെയ്ത എബിയിൽ കാണാൻ സാധിക്കുമായിരുന്നു.
അതിൽ എബിന്റെ കാമുകിയായ നിമ്മി(വാവ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ള സാനിയ ബാബു ആയിരുന്നു. മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ച ശേഷമാണ് സാനിയയെ പ്രേക്ഷകർ ശ്രദ്ധിച്ചുതുടങ്ങിയത്. അതിന് ശേഷം നിരവധി സിനിമകളിൽ സാനിയ അഭിനയിച്ചു.
എന്നാൽ ജോ ആൻഡ് ജോയിലെ നിമ്മിയെ പ്രേക്ഷകർ സ്വീകരിച്ചതോടെ സാനിയയ്ക്ക് സോഷ്യൽ മീഡിയയിലും ആരാധകർ കൂടുകയാണ്. സാനിയ ടി തിരുവനന്തപുരം ലുലു മാളിൽ എത്തിയപ്പോഴുള്ള ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതാണ് ശ്രദ്ധേയമാവുന്നത്. മിനി സ്കർട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് സാനിയ ലുലു മാളിൽ എത്തിയത്. അതിന്റെ ഫോട്ടോസും സാനിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.