‘മഞ്ഞ ലെഹങ്കയിൽ അടാർ ലുക്കിൽ സ്റ്റാർ മാജിക് താരം അനുമോൾ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരകളിലേത് പോലെ തന്നെ ഷോകളിൽ പങ്കെടുക്കുന്ന താരങ്ങൾക്കും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ ലഭിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാവും. ഒരുപക്ഷേ അവർ സീരിയലിൽ അഭിനയിക്കുന്നതിനേക്കാൾ പ്രേക്ഷക പിന്തുണ ഷോകളിൽ പങ്കെടുക്കുമ്പോൾ കിട്ടാറുണ്ട്. ഫ്ലാവേഴ്സ് ടി.വിയിൽ റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന ഒരു പ്രോഗ്രാമായിരുന്നു സ്റ്റാർ മാജിക്.

ലക്ഷ്മി നക്ഷത്ര അവതാരകയായി തിളങ്ങിയ ഷോയിൽ സിനിമ-സീരിയൽ-മിമിക്രി രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും പങ്കെടുക്കാറുണ്ട്. ഒരു സെലിബ്രിറ്റി ഗെയിം ഷോയായ സ്റ്റാർ മാജിക് അവരുടെ പുതിയ സീസൺ ആരംഭിക്കാൻ ഒരുങ്ങുകയാണ്. സ്റ്റാർ കോമഡി മാജിക് എന്ന പേരിലാണ് ഈ തവണ വരുന്നത്. ലക്ഷ്മി തന്നെയാണ് അവതാരകയായി എത്തുന്നത്.

ഷോ ആരംഭിക്കാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരമുണ്ടോ എന്നറിയാൻ താല്പര്യം കാണിച്ചിരുന്നു. സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ അനുമോൾ ആർ.എസ് എന്ന ആരാധകരുടെ സ്വന്തം അനുകുട്ടി ഉണ്ടോയെന്ന് അറിയാനാണ് കാത്തിരുന്നത്. ഷോയുടെ പ്രൊമോയിൽ തന്നെ അനുവിനെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ചാനലുകാർ മറുപടിയുമായി എത്തിയത്.

സീരിയലിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അനുവിനെ സ്റ്റാർ മാജിക്കിൽ വന്ന ശേഷമാണ് ആരാധകരെ ലഭിച്ചത്. ഇപ്പോഴിതാ അനുമോളുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മഞ്ഞ ലെഹങ്കയിൽ തിളങ്ങിയ ചിത്രങ്ങളിൽ അനുമോളെ കാണാൻ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. ഫാത്തിമി ഷെറിന്റെ ഡിസൈനിലുള്ള ഔട്ട്ഫിറ്റിലുള്ള അനുമോളുടെ ഫോട്ടോസ് എടുത്തത് ഫർസീൻ ആണ്.