‘ആളാകെ മാറി പോയല്ലോ!! കറുപ്പിൽ കിടിലം മേക്കോവറിൽ ഞെട്ടിച്ച് അനിഖ സുരേന്ദ്രൻ..’ – ഫോട്ടോസ് വൈറൽ

നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രൻ. ഒന്നിനെ പിറകെ ഒന്നായി സൂപ്പർസ്റ്റാറുകൾ സിനിമകളിൽ അഭിനയിച്ച് മലയാളത്തിലും തമിഴിലും ഏറെ തിരക്കുള്ള ഒരു കുട്ടിതാരമായി അനിഖ വളർന്നു. സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന സിനിമയിൽ നായികയായ മംതയുടെ മകളായി അഭിനയിച്ചാണ് അനിഖ തുടങ്ങിയത്.

പിന്നീട് ഫോർ ഫ്രണ്ട്സ്, റേസ്, ബാവൂട്ടിയുടെ നാമത്തിൽ, 5 സുന്ദരികൾ, നീലക്ഷം പച്ച കടൽ ചുവന്ന ഭൂമി, യെന്നൈ അറിന്താൽ, ഭാസ്കർ ദി റാസ്കൽ, നാനും റൗഡി താൻ, മിരുദ്ധൻ, ദി ഗ്രേറ്റ് ഫാദർ, ജോണി ജോണി യെസ് പപ്പാ തുടങ്ങിയ സിനിമകളിൽ അനിഖ അഭിനയിച്ചത്. അജിത് കുമാറിന്റെ മകളായി വിശ്വാസം എന്ന സിനിമയിലാണ് അവസാനമായി അനിഖ അഭിനയിച്ചത്.

അഞ്ച് സുന്ദരികളിലെ അഭിനയത്തിന് ഒരു കുട്ടി താരത്തിന് സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. മൂന്ന് വർഷമായി അനിഖയുടെ പുതിയ സിനിമകൾ ഒന്നും ഇറങ്ങിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായതുകൊണ്ട് തന്നെ വിശേഷങ്ങളെല്ലാം ആരാധകർ അറിയുന്നുണ്ട്. ഒരുപക്ഷേ വൈകാതെ തന്നെ സിനിമയിൽ നായികയായി അഭിനയിച്ച് തിരിച്ചുവരവ് നടത്തുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

ആ പ്രതീക്ഷകൾ ശരി വെക്കുന്നതുപോലെ തന്നെയാണ് അനിഖയുടെ പുതിയ ഫോട്ടോഷൂട്ടുകൾ കാണുമ്പോൾ തോന്നാറുള്ളത്. ഒരു നായികാ താരത്തിലേക്കുള്ള ലുക്കിലേക്ക് അനിഖ എത്തി കഴിഞ്ഞു. കറുപ്പ് നിറത്തിലെ അർമനി സൈഡ് പ്ളീറ്റ്ഡ് ആംബറില സ്കർട്ടിൽ സ്റ്റൈലിഷ് മേക്കോവർ നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കുർദിഷ് ഡിസൈൻസിന്റെയാണ് ഔട്ട്ഫിറ്റ്. രക പിക്ചേഴ്സ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.