‘ട്രോളുകൾ കാരണം എന്റെ ഫ്രണ്ട് വിവാഹത്തിന് വിളിച്ചില്ല, ഒറ്റപ്പെടൽ അനുഭവിച്ചു..’ – വേദന പങ്കുവച്ച നടി ഗായത്രി സുരേഷ്

വിവാദങ്ങളും ട്രോളുകളും കൊണ്ട് എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു നായികനടിയാണ് ഗായത്രി സുരേഷ്. പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കണമെന്ന് പറഞ്ഞതും സ്വന്തം കാർ മറ്റൊരു കാറിന്റെ സൈഡ് മിറർ ഇടിച്ച് നിർത്താതെ പോയതിനെ ന്യായീകരിച്ചപ്പോഴും ട്രോളുകൾക്ക് നിരോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് വീഡിയോ സന്ദേശം അയച്ചപ്പോഴും സ്വന്തം സിനിമ ഇറങ്ങി സ്വയം സൂപ്പർ ആണെന്ന് റിവ്യൂ പറഞ്ഞപ്പോഴുമെല്ലാം ഗായത്രി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിട്ടുണ്ട്.

ഒരു തരത്തിൽ പറയുകയാണെങ്കിൽ ഗായത്രിയുടെ അഭിമുഖം മത്സരിച്ച് എടുത്ത് യൂട്യൂബ് ചാനലുകൾ പോലും ഗായത്രിക്ക് എതിരെ ട്രോളുകൾ കൂട്ടാൻ ഇടയാക്കി. ട്രോളുകളിലൂടെ കൂടുതൽ ശ്രദ്ധനേടാനും താരത്തിനും സാധിച്ചിട്ടുണ്ടെന്നത് മറ്റൊരു സത്യം. ഇപ്പോഴിതാ ട്രോളുകൾ കാരണം ജീവിതത്തിൽ ഒറ്റപ്പെടലുകൾ ഉണ്ടായിട്ടുണ്ടെന്നും വീട്ടുകാർ പോലും ഒപ്പം നിന്നില്ലെന്നും ഗായത്രിയുടെ പുതിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.

“ആരും എന്റെ കൂടെ നിന്നിട്ടില്ല. എന്റെ മാതാപിതാക്കൾ പോലും എന്നെ സപ്പോർട്ട് ചെയ്തിട്ടില്ല. എന്റെ അനിയത്തിയായാലും എന്റെ അമ്മ പോലും എന്നെ പിന്തുണച്ചിട്ടില്ല. എന്റെ കൂടെ ദൈവം മാത്രമേ ഉണ്ടായിരുന്നോള്ളൂ എന്ന് പറയേണ്ടി വരും. ഉള്ളിൽ ഇരുന്ന് പറഞ്ഞു, നീ ചെയ്യുന്നത് ശരിയാണെന്ന്.. ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ട്. എന്റെയൊരു ഫ്രണ്ട് ഈ അടുത്ത് കല്യാണം ഉണ്ടായിട്ട് വിളിച്ചില്ല.

എന്നോട് സംസാരിക്കുന്നത് അവര് ചെയ്യുന്ന ഔദാര്യം പോലെയാണ്. ഞാൻ അവരെ കട്ട് ചെയ്തു കളയും. അങ്ങനെ തോന്നുവാണെങ്കിൽ വേണ്ട. ആൾകാർ നമ്മളെ ഇഷ്ടപ്പെടാത്തത് വളരെ നല്ലയൊരു കാര്യമാണ്. ഞാൻ എന്ത് ചെയ്താലും അവർക്ക് ഇഷ്ടമല്ല. പിന്നെ എനിക്ക് ഇഷ്ടമുള്ളത് പറയാം, ഇഷ്ടമുള്ളത് ചെയ്യാം. ഞാൻ അടിപൊളി ആയതുകൊണ്ടാണ് എന്നെ ട്രോൾ ചെയ്യുന്നതെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.

ചിലപ്പോൾ സത്യം അതല്ലായിരിക്കും.. ഞാൻ മണ്ടി ആയതുകൊണ്ടാവാം അവർ എന്നെ ട്രോൾ ചെയ്യുന്നത്. പക്ഷേ വിശ്വസിക്കുന്നത് അടിപൊളി ആയതുകൊണ്ട് ആണെന്നാണ്. ആലിയ ഭട്ടിന് രൺബീർ കപൂറിനെ ഭയങ്കര ഇഷ്ടമായിരുന്നു. അപ്പോൾ ആലിയ ഭട്ട് എവിടാ പോയാലും രൺബീർ കപൂറിനെ പറ്റി പറയുമായിരുന്നു. എന്നിട്ട് അവസാനം എന്തായി.. ഞാൻ അങ്ങനെ ആവുമെന്നല്ല പറയുന്നത്..”, ഗായത്രി അഭിമുഖത്തിൽ പറഞ്ഞു.