‘കാത്തിരിപ്പ് അവസാനിച്ചു!! ഒടുവിൽ ജനപ്രിയ നായകനെ തേടിയും അത് എത്തി..’ – ആശംസകളുമായി ആരാധകർ

മലയാളത്തിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകനായി തിളങ്ങി മലയാളികളുടെ ജനപ്രിയ നായകൻ എന്ന് അറിയപ്പെടുന്ന താരമാണ് നടൻ ദിലീപ്. 30 വർഷത്തോളമായി സിനിമയിൽ സജീവമായി നിൽക്കുന്ന ദിലീപ് അഭിനയത്തോടൊപ്പം തന്നെ സിനിമയിൽ നിർമ്മാതാവായും അതുപോലെ ബിസിനെസുകാരനായും എല്ലാം കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ്. അതിന്റെ അംഗീകാരം ഇപ്പോൾ ദിലീപിനെ തേടിയെത്തിയിരിക്കുകയാണ്.

വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ള ആളുകൾക്ക് യു.എ.ഇ ഗവണ്മെന്റ് നൽകുന്ന ഗോൾഡൻ വിസയ്ക്ക് ഇപ്പോഴിതാ ദിലീപിനും അര്ഹനായിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങൾക്ക് ഇടയിലാണ് ദിലീപിനെ ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് ദിലീപ് ഗോൾഡൻ വിസ സ്വീകരിക്കാനായി ദുബായിൽ എത്തിയത്. തിങ്കളാഴ്‌ച വരെ ദിലീപ് യു.എ.ഇയിൽ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കോഴിക്കോട് സ്വദേശിയായ മിദിലാജിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ബിസിനസ് ഹബാണ് ദിലീപിന് ഗോൾഡൻ വിസയ്ക്ക് വേണ്ടിയുള്ള നടപടി ക്രമങ്ങൾ ചെയ്തുകൊടുത്തത്. ദിലീപിന് പത്ത് വർഷത്തേക്ക് ഗോൾഡൻ വിസ ഉള്ളതുകൊണ്ട് തന്നെ യു.എ.ഇയിൽ വന്നുപോകാൻ പറ്റും. പത്ത് വർഷം കഴിഞ്ഞാൽ വിസ പുതുക്കാനുള്ള അവസരവും യു.എ.ഇ നൽകുന്നുണ്ട്. കേരളത്തിലെ പല പ്രമുഖർക്കും ഇതിനോടകം ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

മലയാള സിനിമയിൽ കഴിഞ്ഞ വർഷം ആദ്യമായി ഗോൾഡൻ വിസ ലഭിച്ച താരങ്ങൾ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലുമാണ്. ടോവിനോ തോമസ്, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, പ്രണവ് മോഹൻലാൽ, ഉണ്ണി മുകുന്ദൻ, ആസിഫ് അലി, കെ.എസ് ചിത്ര, ആശ ശരത്ത്, മീന, നൈല ഉഷ, മീരാജാസ്മിൻ തുടങ്ങിയ നിരവധി താരങ്ങൾക്കാണ് അതിന് ശേഷം യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചത്.


Posted

in

by

Tags: