‘അമ്പരിപ്പിച്ച് ബോക്സിംഗ് നായിക റിതിക സിംഗിന്റെ ഫോട്ടോഷൂട്ട്, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സുധ കൊങ്കര സംവിധാനം ചെയ്ത ‘ഇരുതി സുട്രു’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി റിതിക സിംഗ്. കിക്ക് ബോക്സറായി തുടങ്ങിയ റിതിക തന്റെ പിതാവിന്റെ മാർഗനിർദേശപ്രകാരം കുട്ടികാലം മുതൽ ആയോധനകലകൾ പരിശീലിച്ചു. മുംബൈയിൽ ജനിച്ചുവളർന്ന റിതിക പിന്നീട് സൂപ്പർ ഫൈറ്റ് ലീഗിൽ പങ്കെടുക്കുകയും മത്സരിക്കുകയും ചെയ്തിരുന്നു.

സൂപ്പർ ഫൈറ്റ് ലീഗിന് വേണ്ടിയുള്ള പരസ്യത്തിലും റിതിക അഭിനയിച്ചിരുന്നു. ഈ പരസ്യം കണ്ടാണ് സുധ കൊങ്കര തന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയത്. നായികയായി ആദ്യം അഭിനയിച്ച സിനിമയിലെ പ്രകടനം കൊണ്ട് തന്നെ റിതിക ദേശീയ അവാർഡിൽ പ്രതേക പരാമർശനത്തിനും അതുപോലെ മൂന്ന് ഭാഷകളിൽ ഒരേ കഥാപാത്രത്തിന് 3 ഫിലിം ഫെയർ അവാർഡും നേടിയിരുന്നു.

ആണ്ടവൻ കട്ടലായ്, ശിവലിംഗ, നീവേവരോ, ഓ മൈ കടവുളേ തുടങ്ങിയ സിനിമകളിൽ റിതിക അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രകടനമാണ് മിക്ക സിനിമകളിൽ താരം കാഴ്‌ചവച്ചിട്ടുള്ളത്. തമിഴിൽ റിതികയുടെ നാലിലേറെ സിനിമകളാണ് ഇനി പുറത്തിറങ്ങാനുളളത്. ബോക്സർ എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് ഇപ്പോൾ നടക്കുന്നത്. ‘ഡെയ്’ എന്നൊരു മ്യൂസിക് വീഡിയോ ഈ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

v

അതിലെ റിതികയുടെ ഡാൻസ് ഒരുപാട് വൈറലാവുകയും വീഡിയോ ലക്ഷ കണക്കിന് ആളുകൾ കാണുകയും ചെയ്തിരുന്നു. നീല ജീൻസും വെള്ള ടോപ്പും ധരിച്ചുള്ള റിതികയുടെ ഗ്ലാമറസ് ഫോട്ടോസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷിമോണ സ്റ്റാലിന്റെ സ്റ്റൈലിംഗിൽ വസന്ത് കുമാറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അസ്ഥയാണ് മേക്കപ്പ് ചെയ്തത്.