‘പുത്തൻ ഹെയർ സ്റ്റൈലിൽ നടി സാനിയ ബാബു, സോ ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘പുത്തൻ ഹെയർ സ്റ്റൈലിൽ നടി സാനിയ ബാബു, സോ ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമ, സീരിയൽ മേഖലയിൽ ഒരേപോലെ സജീവമായി നിൽക്കുന്നവരുണ്ട്. മുതിർന്നവരെ പോലെ തന്നെ ബാലതാരങ്ങളായി തിളങ്ങുന്നവരും സിനിമയിലും സീരിയലുകളിലും ഒരുപോലെ സജീവമായി ബാലതാരമായി അഭിനയിക്കുന്നുണ്ട്. ആ കൂട്ടത്തിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന ഒരാളാണ് സാനിയ ബാബു. സിനിമയിലൂടെ വന്ന് സീരിയലിൽ രംഗത്തോടെ പ്രശസ്തി നേടി സിനിമയിൽ തിളങ്ങിയ ഒരാളാണ് സാനിയ.

മഴവില് മനോരമയിലെ നിരവധി സീരിയലുകളിലാണ് സാനിയ ബാലതാരമായി അഭിനയിച്ചത്. മമ്മൂട്ടിയുടെ മകളായി ഞാൻ ഗന്ധർവ്വൻ എന്ന രമേശ് പിഷാരടി സംവിധാനം ചെയ്ത സിനിമയിൽ സാനിയ അഭിനയിച്ചിട്ടുണ്ട്. പിന്നീട് കഴിഞ്ഞ വർഷമിറങ്ങിയ സൂപ്പർഹിറ്റായ ജോ ആൻഡ് ജോയിൽ നിമ്മി എന്ന കാമുകി റോളിൽ അഭിനയിച്ച് ഒരുപാട് യുവാക്കളുടെ മനസ്സുകളിൽ സ്ഥാനം നേടിയെടുക്കാൻ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്.

സ്റ്റാർ, പാപ്പൻ തുടങ്ങിയ മലയാള സിനിമകളിലും സാനിയ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന സ്കൂൾ കുട്ടികളായ സുഹൃത്തുക്കളുടെ കഥ പറയുന്ന നമ്മൾ സീരിയലിൽ സാനിയ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. അതിലെ സാനിയയുടെ പ്രകടനവും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. ബാലതാരത്തിൽ നിന്ന് വൈകാതെ തന്നെ നായികയായും സാനിയ പ്രേക്ഷകർക്ക് കാണാൻ സാധിക്കും.

ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ടുകൾ വരെ ഈ ചെറിയ പ്രായത്തിൽ ചെയ്യുന്ന സാനിയ തന്റെ ഹെയർ സ്റ്റൈലിൽ ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഈ തവണ. ചേഞ്ച് എന്ന ക്യാപ്ഷനോടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു സാനിയ. ചിലർ സാനിയയ്ക്ക് ഇത് ചേരുന്നില്ലെന്ന് കമന്റുകളും ഇട്ടിട്ടുണ്ട്. എങ്കിൽ കൂടുതൽ പേരും നല്ലതെന്ന രീതിയിലാണ് സാനിയയുടെ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.

CATEGORIES
TAGS